Home Featured 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കി: 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; കേന്ദ്രധനമന്ത്രിയുടെ ബജറ്റ് വായിക്കാം

25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കി: 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; കേന്ദ്രധനമന്ത്രിയുടെ ബജറ്റ് വായിക്കാം

by admin

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കിയെന്നും അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വലിയ സാമൂഹിക സാമ്പത്തിക മാറ്റത്തിന് തുടക്കമിട്ടുവെന്നും ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ ആവശ്യങ്ങളെ പരിഗണിച്ചു. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും ദരിദ്രരുടെ ഉന്നമനത്തിലാണ് മോഡി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാമേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസനപ്രവര്‍ത്തനങ്ങള്‍. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി. നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്‍യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പിഎം കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആദായനികുതി പരിധിയിൽ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റ് പ്രഖ്യാപനങ്ങൾ

  • ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
  • സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
  • മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
  • കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
  • ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
  • കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
  • 5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
  • രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
  • പുതിയ റെയിൽവേ ഇടനാഴി
  • സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
  • മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും
  • വിമാനത്താവള വികസനം തുടരും
  • വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും
  • വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
  • കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
  • ഇ -വാഹനരംഗ മേഖല വിപുലമാക്കും
  • കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും
  • വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം
  • സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
  • 50 വർഷത്തിൻ്റെ  പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
  • പലിശരഹിത വായ്പ 
  • ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും

You may also like

error: Content is protected !!
Join Our WhatsApp Group