ബെംഗളൂരു വസന്തത്തിന് എന്തുക്കൊണ്ടാകും ബെംഗുളൂരു നഗരത്തിനോട് ഇത്ര പ്രണയം? രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരമായ ഗാർഡൻ സിറ്റി, പിങ്ക് നിറമുള്ള പുഷ്പങ്ങളാൽ അടിമുടി പൂത്തുലഞ്ഞ് പ്രണയാതുരമായിരിക്കുകയാണ്.
നിരവധി പിങ്ക് ട്രമ്പറ്റ് മരങ്ങൾ മനോഹരമായ പൂക്കൾ വിരിഞ്ഞതിനാൽ ഈ വർഷം വളരെ നേരത്തെ തന്നെ ബെംഗളൂരു നഗരം പിങ്ക് ലുക്ക് അണിഞ്ഞിരുന്നു. ചിലർ ഒന്നിലധികം ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ നെറ്റിസെൻസ് ആവേശത്തിലാണ്.
സൂര്യ കിരണങ്ങൾ ഈ പിങ്ക് ട്രമ്പറ്റ് പുഷപങ്ങൾക്കും പൂമരങ്ങൾക്കും കൂടുതൽ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളും സായ്‌ഹ്നങ്ങളും നഗരം ഒരു മാന്ത്രികലോകമായി തീരുന്നു. നഗരത്തിലെ ഓരോ കോണും ഈ പുഷ്പങ്ങളാൽ പൂത്ത് നിൽക്കുന്ന കാഴ്ച എങ്ങനെയാണ് വിവിരച്ചു നൽകേണ്ടത്.
നഗരം മുഴുവനും പിങ്ക് ട്രമ്പറ്റ് വസന്തത്താൽ പൂത്ത് നിൽക്കുകയാണ്. ബെംഗുളരുവിലെ വസന്തകാലങ്ങളിലെ ഈ വിസ്മയങ്ങൾക്ക് ഈ നഗരത്തോളം തന്നെ പഴക്കമുണ്ട്.
എങ്കിലും ഇന്ന് കാണുന്ന പല വിഭാഗത്തിൽപ്പെട്ട പൂമരങ്ങൾക്കും പിന്നിൽ ബ്രട്ടീഷുകാരാണ്. ഇംഗ്ലണ്ടിലെ വസന്തകാലം ഓർമ്മിപ്പിക്കാനായി അവർ പറിച്ചുനട്ട പൂമരങ്ങളുടെ പിന്മുറക്കാരാണ്, ഇന്ന് പൂന്തോട്ടങ്ങളുടെ നഗരത്തിലെ’ തെരുവോരങ്ങളിലും പാർക്കുകളിലും ഒക്കെ കാണുന്ന അതിമനോഹരമായ ഈ പൂമരങ്ങൾ.
പിങ്ക് നിറത്തോട് കൂടിയ തബേബുയ റോസാ/ പിങ്ക് ട്രെപംറ്റ് ട്രി/ പിങ്ക് പൂയി, മഞ്ഞ നിറങ്ങണിഞ്ഞ പുഷ്പങ്ങളോട് കൂടിയ തബേബുയ അർജൻ്റീന അല്ലെങ്കിൽ ദ ട്രി ഓഫ് ഗോൾഡ് ഇങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും ഒക്കെ തെരുവോരങ്ങളിൽ കാണാം.
ഇത് ഒരു തരം നിയോട്രോപിക്കൽ വൃക്ഷമാണ്. ഇത് യഥാർത്ഥത്തിൽ തെക്കൻ മെക്സിക്കോയിൽ നിന്നാണ് വരുന്നത്. ഈ മരങ്ങൾ സാധാരണയായി ജനുവരി, ഫെബ്രുവർ്മാസങ്ങളിൽ വരണ്ട കാലാവസ്ഥയിൽ പൂക്കും. എന്നിരുന്നാലും ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും മരങ്ങൾ പൂക്കുമെന്നതാണ് അറിയപ്പെടുന്നത. ഈ മരങ്ങൾ സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരണ്ട കാലാവസ്ഥയിൽ പൂക്കും. എന്നിരുന്നാലും ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും പൂക്കുമെന്നതാണ് അറിയപ്പെടുന്നത്.