Home Featured പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിൽ

by admin

ബെംഗളൂരു: സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിലെത്തും. സംസ്ഥാന തലസ്ഥാനത്ത് റോഡ് ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്. ജനുവരി 19ന് ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെൻ്റർ (ബിഐഇടിസി) സന്ദർശിച്ചേക്കും.

ഇക്കാരണത്താൽ 19ന് ചേരാനിരുന്ന പാർട്ടി സംസ്ഥാന പ്രത്യേക എക്സിക്യൂട്ടീവ് യോഗം താൽക്കാലികമായി മാറ്റിവച്ചു. മോദിയുടെ സന്ദർശന വേളയിൽ ഒരു റോഡ് ഷോയും ആലോചിച്ചിരുന്നു. പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രിയുടെ സന്ദർശനം ഔദ്യോഗികമായ ശേഷം അടുത്ത നടപടി സ്വീകരിക്കും. മോദിയുടെ സന്ദർശന സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ* വിജയേന്ദ്ര ബെംഗളൂരുവിലെ മൂന്ന് ജില്ലകളിലെ സംഘടനാ ഭാരവാഹികളുമായി പാർട്ടി ഓഫീസ് ജഗന്നാഥ് ഭവനിൽ കൂടിക്കാഴ്ച നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group