ഡിസംബറില്‍ കര്‍ണാടകയില്‍ മദ്യവില്‍പനയില്‍ റെക്കോഡിട്ടതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകള്‍. 3,000 കോടിയുടെ മദ്യമാണ് കഴിഞ്ഞമാസം വിറ്റത്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിറ്റതിനേക്കാള്‍ 400 കോടിയുടെ അധിക വില്‍പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. പുതുവത്സരത്തലേന്ന് മൈസൂരുവില്‍ മാത്രം 15 കോടിയുടെ മദ്യം വിറ്റു. ആഘോഷദിനങ്ങളില്‍ മൈസൂരുവിലെ മദ്യവില്‍പനത്തോത് വര്‍ഷം തോറും വര്‍ധിച്ചുവരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്കിട്ട് യാത്ര; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്.ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.അമൃത എക്‌സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ചവിട്ടു പടിയില്‍ ഇരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇരുവരുടെയും കാലുകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഫര്‍ഹാന്‍ എടത്തല അല്‍ അമീന്‍ കോളേജിലേയും, ഷമീം ആലുവ യു.സി കോളേജിലേയും ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. സുഹൃത്തുക്കളായ 19 അംഗ സംഘം കൊടൈക്കനാലില്‍ പോയി തിരികെ മടങ്ങവെയാണ് അപകടം.