Home covid19 കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു

കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു

by admin

ബെംഗളുരു: നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു. എച്ച്. എ.എൽ. കൺവെൻഷൻ സെന്റർ, ഹജ്ജ് ഭവൻ എന്നിവിടങ്ങളിലെ കോവിഡ് കെയർ സെന്ററുകളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?

186 കിടക്കകളാണ് എച്ച്എഎൽ കോവിഡ് കെയർ സെന്ററിൽ ഉള്ളത്. ഹജ്ജ് ഭവനിൽ 200 കിടക്കകൾ ഉണ്ട്. ഇവിടെ ആറ് ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രാജേന്ദ്ര ചോളൻ പറഞ്ഞു. കോറമംഗലയിലെ ദേശീയ ഗെയിംസ് വില്ലേജിലെ കോവിഡ് കെയർ സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും

ഇവിടെ 250 കിടക്കകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ മജസ്റ്റിക്കിലെ ആയുർവേദ കേന്ദ്രം, യുനാനി കോളേജ്, മാഗഡി റോഡിലെ ഹോമിയോപ്പതി കോളേജ് എന്നിവ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്നും കമ്മീഷണർ പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group