Home Featured കർണാടക ആർ.ടി.സി. യുടെ ‘നമ്മ കാർഗോ’സർവീസ് 23-ന് ആരംഭിക്കും

കർണാടക ആർ.ടി.സി. യുടെ ‘നമ്മ കാർഗോ’സർവീസ് 23-ന് ആരംഭിക്കും

ബെംഗളൂരു : ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക ആർ.ടി.സി. പ്രഖ്യാപിച്ച കാർഗോ സർവീസ് 23-ന് തുടങ്ങും. ആദ്യഘട്ടത്തിൽ 20 ലോറികളാണ് ചരക്കുനീക്കത്തിനായി സജ്ജീകരിക്കുക.പൊതുജനങ്ങളിൽനിന്നുള്ള പ്രതികരണം പരിശോധിച്ച ശേഷം കൂടുതൽ ലോറികൾ നിരത്തിലിറക്കും. നിലവിൽ സംസ്ഥാനത്തിനുള്ളിൽ മാത്രമാണ് സർവീസുകൾ ഉണ്ടാകുകയെങ്കിലും ഭാവിയിൽ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ‘നമ്മ കാർഗോ’ എന്നാണ് പാഴ്ൽ സർവീസിന് പേരിട്ടിരിക്കുന്നത്.ഇതിനോടകം മരുന്ന് നിർമാണം, വസ്ത്രനിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതാനും കമ്പനികളുമായി കർണാടക ആർ.ടി.സി. കരാറിലേർപ്പെട്ടിട്ടുണ്ട്. അടുത്തഘട്ടത്തിൽ ഡിവിഷനൽ ഓഫീസുകളിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കാർഗോ സർവീസ് ബുക്കുചെയ്യാനുള്ള സൗകര്യവുമൊരുക്കും.

നിലവിൽ സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞനിരക്കിൽ സർവീസ് നടത്താനാണ് കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നത്.എഴുടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ലോറികളാണ് കാർഗോ സർവീസിന് ഉപയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു. ലോറികൾ സർവീസ് നടത്താത്ത മേഖലകളിൽ സാധാരണ ബസുകളിൽ ചെറിയ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത് തുടരും. 4,000 ബസുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. പ്രീമിയം ബസുകളിൽ രണ്ടുടൺവരെ ഭാരംകയറ്റാനുമാകും. കാർഗോ സർവീസിന് കൂടുതൽ ബുക്കിങ് വരുകയാണെങ്കിൽ ഇത്തരം ബസുകളെ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്.

ആത്മഹത്യ പ്രേരണ, നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണി; കുറ്റ സമ്മതം നടത്തി നടന്‍ ജഗദീഷ്

ഹൈദരാബാദ്: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നടന്‍ ജഗദീഷ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ്‌ നടനെ അറസ്റ്റ്‌ ചെയ്‌തത്‌ . യുവതിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സിനിമ അവസരങ്ങള്‍ക്കായി ഹൈദരാബാദിലെത്തിയ ജഗദീഷ് അഞ്ച് വര്‍ഷം മുമ്ബാണ്‌ യുവതിയെ പരിചയപ്പെട്ടത്‌. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനിടെ പുഷ്‌പ ചിത്രത്തിലൂടെ പ്രശസ്‌തിയാര്‍ജിച്ച ജഗദീഷിന്‍റെ സിനിമ അവസരങ്ങളും വര്‍ദ്ധിച്ചു. ഇതോടെ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നെന്നും യുവതി അകലം പാലിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറയുന്നു.

എന്നാല്‍ ഇത്‌ ഇഷ്‌ട്ടപെടാത്ത നടന്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെയാണ്‌ യുവതി കഴിഞ്ഞ മാസം 29 ന്‌ ജീവനൊടുക്കിയത്‌.യുവതിയുടെ പിതാവ് പഞ്ചഗുട്ട പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഈ മാസം ആറിന് പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്‌ത്‌ റിമാൻഡിലേക്ക് അയച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം റിമാൻഡിലേക്ക് തിരിച്ചയച്ചു. ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് അറസ്‌റ്റിലായി. ഡിസംബര്‍ 14 നാണ്‌ അറസറ്റ്‌ ചെയ്‌തത്‌. ഡിസംബര്‍ നാലിനാണ് ഷബ്‌നയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷബ്‌നയെ മര്‍ദ്ദിച്ചതിന് ഷബ്‌നയുടെ ഭര്‍ത്താവിന്‍റെ അമ്മാവൻ ഹനീഫയെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഷബ്‌നയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്‍റെ ബന്ധുക്കളെ പൊലീസ് പ്രതി ചേര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷബ്‌നയുടെ ഭര്‍ത്താവിന്‍റെ പിതാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍റെ സഹോദരി പൊലീസ് കസ്‌റ്റഡിയില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷബ്‌നയുടെ മകളുടെ മൊഴിയാണ് ഇവരെ പ്രതി ചേര്‍ക്കുന്നതില്‍ നിര്‍ണായകമായത് എല്ലാകാര്യങ്ങള്‍ക്കും ദൃസാക്ഷിയായതുകൊണ്ട് തന്നെ മകളുടെ മൊഴി വളരെ ഗൗരവമായതായിരുന്നു.

ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയും ഡിവൈഎസ്‌പി എടുത്തിരുന്നു. പ്രതികളെ സംരക്ഷിക്കുകയാണെന്നും കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെ ഷബ്‌നയുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group