Home Featured ബെംഗളൂരു-മൈസൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ സർവീസ് വരുന്നു

ബെംഗളൂരു-മൈസൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ സർവീസ് വരുന്നു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള നടപടികളുമായി റെയിൽവേ ബോർഡ്. ഇതിന് മുന്നോടിയായി നിലവിലെ 2 വരിപാതയ്ക്കു പുറമേ മൂന്നാമത്തെ പാതയ്ക്കായുള്ള സർവേ നടപടികൾക്കു ബോർഡ് അനുമതി നൽകിയതോടെയാണു കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനുള്ള വഴി തെളിയുന്നത്. 139 കിലോമീറ്റർ ദൂരം വരുന്ന പാത ഇരട്ടിപ്പിക്കൽ 4 വർഷം മുൻപാണു പൂർത്തിയായത്. തുടർന്നു വൈദ്യുതീകരണവും പൂർത്തിയായതോടെ മെമു ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നു.

ഐടി, വ്യവസായ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ മൈസൂരുവിൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇരുനഗരങ്ങൾക്കുമിടയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ തുടങ്ങിയാൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകും.

കൊച്ചിനെ മടിയിലിരുത്തി മൊബൈല്‍ കളിക്കുന്നത് കണ്ടവരുണ്ട്, കൊന്നത് അര്‍ജുന്‍ തന്നെയാണെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്’; കുട്ടിയുടെ പിതാവ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട വിധി ഉള്‍ക്കൊള്ളാൻ പറ്റുന്നില്ലെന്ന് കുട്ടിയുടെ പിതാവ്.വാളയാര്‍ കേസ് പോലെ ഇതും റീ ഓപണ്‍ ചെയ്യണമെന്നും കോടതിവിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു…’അര്‍ജുൻ തന്നെയാണ് പ്രതിയെന്നതില്‍ സംശയമില്ല. തൊട്ടടുത്ത വീട്ടിലെ പയ്യനാണ് അവൻ. ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്..കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് പോലും അവനാണ്..ഇവൻ തന്നെയാണ് ചെയ്തതെന്ന് നൂറ് ശതമാന ഉറപ്പുണ്ട്’…പിതാവ് പറഞ്ഞു.കൊലപാതകത്തിന്റെ മൂന്ന് ദിവസം മുമ്ബ് വരെ കുട്ടിയെ കണ്ടിട്ടേയില്ലെന്നാണ് അര്‍ജുൻ മൊഴി നല്‍കിയത്.

എന്നാല്‍ അന്ന് കുട്ടിയെ മടിയിലിരുത്തി മൊബൈല്‍ കളിക്കുന്നത് കണ്ടെന്ന് ഇവന്റെ പെരിയമ്മ തന്നെയാണ് പൊലീസിന് മൊഴിനല്‍കിയത്.ചോദ്യം ചെയ്തതിന് പിന്നാലെ അര്‍ജുൻ വളരെ ഭയപ്പെട്ടിരുന്നു. തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചു. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയത്. നാലാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്’… പിതാവ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group