Home Featured മധ്യപ്രദേശില്‍ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കുന്നത് നിരോധിച്ചു

മധ്യപ്രദേശില്‍ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കുന്നത് നിരോധിച്ചു

by admin

ഭോപ്പാല്‍: പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവ് അധികാരമേറ്റതിന് പിന്നാലെ
മധ്യപ്രദേശില്‍ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കുന്നത് നിരോധിച്ചു. പ്രഥമ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുജനങ്ങളില്‍ മതിയായ ബോധവല്‍ക്കരണം കൊണ്ടുവന്നതിന് ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ എന്ന് മോഹന്‍ യാദവ് പറഞ്ഞു. ഡിസംബര്‍ 15 മുതല്‍ 31 വരെ ബോധവല്‍ക്കരണം നടത്തുമെന്നും ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ ആര്‍എസ്എസ് പശ്ചാത്തലമുള്ള നേതാവായ മോഹന്‍ യാദവ് ബുധനാഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജഗദീഷ് ദേവ്ഡ, രാജേന്ദ്ര ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ അയോധ്യയിലേക്ക് പോകുന്നവര്‍ക്ക് വരവേല്‍പ്പ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group