അലഹബാദ്: പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്നൗ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഇതേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അഭിനേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന് നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത പുരസ്കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്ബനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണെന്നായിരുന്നു ഹര്ജിക്കാരൻ ഉന്നയിച്ച വാദം.
ആധാറിന് വിരലടയാത്തിനു പകരം ഐറിസ് ആയാലും മതി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനായി വിരലടയാളം തെളിയാത്തവര്‍ക്ക് ഐറിസ് (കൃഷ്ണമണി) നോക്കി ആധാര്‍ കാര്‍ഡ് നല്‍കും. ഇതിനായി ആധാര്‍ സേവന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ഐ.റ്റി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ചട്ടങ്ങളിലും വേണ്ട ഭേദഗതി വരുത്തിയിട്ടുണ്ട്. ജന്മനാ തകരാറുള്ളവര്‍ക്കും വെട്ട്, ചതവ്, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം വിരലുകള്‍ക്ക് ഭംഗം എന്നിവര്‍ക്ക് ഐറിസ് സ്കാൻ ഉപയോഗിച്ച് എൻറോള്‍ ചെയ്യാം. വിരലടയാളമോ ഐറിസോ നല്കാൻ കഴിഞ്ഞില്ലെങ്കിലും എൻറോള്‍ ചെയ്യാം.
ഫോട്ടോ, പേര്, ലിംഗം, വിലാസം, ജനന തീയതി/വര്‍ഷം എന്നിവ അപ് ലോഡ് ചെയ്യണം. ഇതൊന്നും നല്കാൻ കഴിയാത്ത 29 ലക്ഷത്തോളം ആളുകള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) ആധാര്‍ നമ്ബര്‍ നല്‍കിയിട്ടുണ്ട്.