Home Featured കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

by admin

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

എ.ഐ കാമറകള്‍ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സെപ്തംബറില്‍ മാത്രം എം.പിമാരുടേയും, എം.എല്‍.എമാരുടേയും വാഹനങ്ങള്‍ 52 തവണ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.

ജൂണ്‍ അഞ്ച് മുതല്‍ വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 102 കോടി രൂപയുടെ ചെലാനുകള്‍ നല്‍കി. ഇതില്‍ പിഴയായി 14 കോടി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും പിന്നീട് ഓപ്പണ്‍ കോര്‍ട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

You may also like

error: Content is protected !!
Join Our WhatsApp Group