ബംഗളൂരു: വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങള്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത്. ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാള്‍ പിസ ഓര്‍ഡര്‍ ചെയ്ത സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ബംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡിലെ കുരുക്കില്‍ നില്‍ക്കുമ്ബോഴാണ് പിസ ഓര്‍ഡര്‍ ചെയ്തത്.
അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ ഡോമിനോസിന്റെ വിതരണക്കാര്‍ക്ക് കഴിഞ്ഞുവെന്ന് വിഡിയോ പങ്കുവെച്ച റിഷിവതാസ് പറഞ്ഞു.
മൂന്ന് ലക്ഷത്തോളം പ്രതികരണങ്ങളാണ് വിഡിയോക്ക് ഇതുവരെ ലഭിച്ചത്. 30 മിനിറ്റിനുള്ളില്‍ പിസ വിതരണം ചെയ്യുമെന്ന വാഗ്ദാനം ഡോമിനോസ് പാലിച്ചുവെന്ന് വിഡിയോക്ക് താഴെയുള്ള കമന്റുകളിലൊന്നില്‍ പറയുന്നു. മൂന്നര ലക്ഷത്തോളം വാഹനങ്ങള്‍ നിരത്തിലെത്തിയതോടെയാണ് ബംഗളൂരുവില്‍ വൻ കുരുക്കുണ്ടായത്. ഗതാഗത കുരുക്കില്‍പ്പെട്ട് പല വാഹനങ്ങള്‍ തകരാറിലാവുകയും ചെയ്തു.