Home Featured പർദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരനായ 23കാരൻ പിടിയിൽ

പർദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരനായ 23കാരൻ പിടിയിൽ

by admin

കൊച്ചി: പ്രമുഖ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രിയോടെയാണ് മാളിലെത്തി ക്യാമറ സ്ഥാപിച്ചത്.

ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ച സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി.

ഇയാൾ ശുചിമുറിക്ക് സമാപം പർദ്ദയിട്ട് സംശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാജീവനക്കാരാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് പുരുഷനാണെന്ന് മനസ്സിലായത്.

തുടർന്ന് കളമശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളിക്യാമറ വെച്ച വിവരം ഇയാൾ പറഞ്ഞത്. തുടർന്ന് ഫോൺ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group