Home Featured കര്‍ണാടകയുമായുള്ള കാവേരി നദീജല തര്‍ക്കം: ഉടന്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍

കര്‍ണാടകയുമായുള്ള കാവേരി നദീജല തര്‍ക്കം: ഉടന്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍

by admin

കര്‍ണാടകയുമായുള്ള കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍.

തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്റെ വിഹിതം കര്‍ണാടക വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുഗൻ വ്യക്തമാക്കി. സുപ്രീംകോടതി മുൻപ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്‌, ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 11 വരെ തമിഴ്നാടിന് കര്‍ണാടക 53.7703 ടിഎംസി വെള്ളമാണ് നല്‍കേണ്ടത്. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ തമിഴ്നാടിന് 15.7993 ടിഎംസി വെള്ളം മാത്രമാണ് നല്‍കിയിരിക്കുന്നത്.

ആവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കാവേരി ഡെല്‍റ്റ മേഖലയിലെ കര്‍ഷകര്‍ക്ക് ഗുരുതരമായ കൃഷിനാശം സംഭവിക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കി. കണക്കുകള്‍ അനുസരിച്ച്‌, 37.9710 ടിഎംസി ജലം കൂടി തമിഴ്നാടിന് നല്‍കേണ്ടതുണ്ട്. അതേസമയം, കര്‍ണാടകയുമായുള്ള കാവേരി നദീജല തര്‍ക്കം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കാവേരി ഡെല്‍റ്റ മേഖലയിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന കുറുവ നെല്‍കൃഷി സംരക്ഷിക്കാൻ ജലം വിട്ടുനല്‍കാൻ കര്‍ണാടകയോട് നിര്‍ദ്ദേശിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group