കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നടി ഷെർലിൻ ചോപ്ര. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് നടി മാധ്യമങ്ങളോടാണ് പറഞ്ഞത്. രാഹുലിന് എംപി സ്ഥാനം നഷ്ടമാക്കിയ അപകീർത്തി കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഷെർലിൻ ചോപ്ര ഈ പരാമർശം നടത്തിയത്. സോഷ്യൽമീഡിയയിൽ അടക്കം ചർച്ചയാവുകയാണ് ഷെർലിന്റെ പരാമർശം.
രാഹുലിന് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടമാക്കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ അതെ എന്ന് ഷെർലിൻ മറുപടി പറയുകയായിരുന്നു.
താരം, ‘എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?’ എന്നൊരു മറുചോദ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് രാഹുലിനെ വിവാഹം കഴിക്കാൻ ചില നിബന്ധനകൾ ഉണ്ടാവുമെന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്നാണ് ഷെർലിന്റെ ഒരു നിബന്ധന.
കൂടാതെ, രാഹുൽ നല്ലൊരു വ്യക്തിയാണ് എന്നും ഷെർലിൻ പറയുകയായിരുന്നു. അതേസമയം, നടിയെ പരിഹസിച്ചു കൊണ്ടെത്തുകയാണ് നിരവധി പേർ. ഷെർലിനെ വിവാദനായിക രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ടെന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഷെർലിനെ വിവാഹം കഴിച്ച് രാഹുൽ ജീവിതം പാഴാക്കില്ല എന്നും ചിലർ കമന്റായി ചേർക്കുന്നു.
ബോളിവുഡ് നടിയും മോഡലുമാണ് 36കാരിയായ ഷെർലിൻ ചോപ്ര. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. പ്ലേ ബോയ് മാഗസിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയ ആദ്യ ഇന്ത്യക്കാരിയായാണ് ഷെർലിൻ ആദ്യകാലത്ത് പ്രശ്സതയായത്. പിന്നീട് റിയാലിറ്റി ഷോകളിലൂടെ സിനിമയിലുമെത്തി.
സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.