Home Featured മൈസൂരു ദസറ ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകൾക്ക് ഇത്തവണ ഹെൽത്ത് കാർഡ് നിർബന്ധമാക്കി.

മൈസൂരു ദസറ ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകൾക്ക് ഇത്തവണ ഹെൽത്ത് കാർഡ് നിർബന്ധമാക്കി.

മൈസൂരു∙ മൈസൂരു ദസറ ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകൾക്ക് ഇത്തവണ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. കഴിഞ്ഞ വർഷം ദസറ ചടങ്ങുകൾക്കായി എത്തിച്ച ലക്ഷ്മി എന്ന ആന പ്രസവിച്ച സാഹചര്യത്തിലാണ് കാർഡ് നിർബന്ധമാക്കിയത്. ഗർഭപരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാണ് പിടിയാനകളെ ഇത്തവണ സവാരിക്ക് തിരഞ്ഞെടുക്കുന്നത്. സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ ലിസ്റ്റ് 15ന് പ്രഖ്യാപിക്കും. കുടകിലെ ബല്ലെ, രാംപുര, ദുബാരെ, മത്തിഗോഡ് സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ആനകളെ തിരഞ്ഞെടുക്കുന്ന പരിശോധന പൂർത്തിയായതായി വനംവകുപ്പ് മൈസൂരു ഡിവിഷൻ ഡപ്യൂട്ടി കൺസർവേറ്റർ സൗരഭ് കുമാർ പറഞ്ഞു. ഗജപായന ചടങ്ങ് സെപ്റ്റംബർ 1ന് നടക്കും. ഒക്ടോബർ 15ന് ആരംഭിക്കുന്ന ദസറയുടെ സമാപനചടങ്ങായ ജംബോ സവാരി 24ന് അംബാവിലാസ് മൈതാനത്ത് നിന്ന് ആരംഭിക്കും.

അംബാരിയായി അഭിമന്യു: ദസറ ജംബോ സവാരിക്ക് നേതൃത്വം നൽകുന്ന അംബാരി ആന പദവിയിൽ ഇത്തവണയും അഭിമന്യുവിന് തന്നെയാണ് മുൻഗണന. തുടർച്ചയായ നാലാം വർഷമാണ് ചാമുണ്ഡിദേവിയുടെ വിഗ്രഹം വഹിച്ചുള്ള 750 കിലോ ഭാരം വരുന്ന സുവർണ ഹൗഡ 58കാരനായ അഭിമന്യു പല്ലക്കിലേറ്റുക. കുടക് ഹെബ്ബാള വനത്തിൽ നിന്ന് 1977ൽ പിടികൂടിയ അഭിമന്യുവിനെ മത്തിഗോഡ് സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ജംബോ സവാരിയിൽ 21 തവണ അഭിമന്യു പങ്കെടുത്തിട്ടുണ്ട്. 2019 ൽ അംബാരി ആനയായ അർജുന 60 വയസ്സ് പൂർത്തിയാക്കി വിരമിച്ചതോടെയാണ് പകരം അഭിമന്യുവിനെ തിരഞ്ഞെടുത്തത്.

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴില്‍ വരുന്ന അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകളുടെയും സെര്‍വറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

HSN 8741-ന് കീഴില്‍ വരുന്ന ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ഓള്‍-ഇൻ-വണ്‍ പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.ഓണ്‍ലൈൻ പോര്‍ട്ടല്‍ കൊറിയര്‍ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണല്‍ കമ്ബ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തില്‍ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയില്‍ ലാപ്‌ടോപ്പുകള്‍ വില്‍ക്കുന്ന ചില പ്രധാന കമ്ബനികള്‍. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group