Home Featured കർണാടകയിൽ സ്വത്ത് തര്‍ക്കത്തെ തുടർന്ന് 60കാരിയെ മകനും മരുമകളും ചേര്‍ന്ന് തല്ലിക്കൊന്നു

കർണാടകയിൽ സ്വത്ത് തര്‍ക്കത്തെ തുടർന്ന് 60കാരിയെ മകനും മരുമകളും ചേര്‍ന്ന് തല്ലിക്കൊന്നു

by admin

മംഗളൂരു: കര്‍ണാടക ദേവനഹള്ളി യര്‍തിഗനഹള്ളിയില്‍ യുവാവും ഭാര്യയും ചേര്‍ന്ന് മാതാവിനെ മര്‍ദിച്ച്‌ കൊന്നു. സംഭവത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്തു. (60) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ രാഘവേന്ദ്ര (40), ഭാര്യ സുധ (38)എന്നിവര്‍ അറസ്റ്റിലായി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചിന്നമ്മയെ കബളിപ്പിച്ച്‌ ഇവരുടെ സ്വത്ത് രാഘവേന്ദ്ര സ്വന്തം പേരിലാക്കിയിരുന്നു. ഇതിനെതിരെ ചിന്നമ്മ ഫയല്‍ ചെയ്ത കേസ് കോടതിയിലാണ്.

ശനിയാഴ്ച വൈകുന്നേരം തോട്ടത്തില്‍ എത്തിയ ചിന്നമ്മയും മകനും തമ്മില്‍ വാക്കേറ്റമുണ്ടായി. മകൻ കൈയില്‍ കിട്ടിയ മരക്കഷണം കൊണ്ട് അമ്മയെ തല്ലി. മറ്റൊരു വടിയുമായി ഭാര്യയും ഒപ്പം കൂടി. ഗുരുതരമായി പരുക്കേറ്റ ചിന്നമ്മയെ മകനും മരുമകളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വീണു പരിക്കേറ്റു എന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. ചികിത്സക്കിടെ രാത്രി ചിന്നമ്മ മരിച്ചു.

പരിക്കിന്‍റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും മര്‍ദനത്തെ കുറിച്ച്‌ പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group