Home കർണാടക ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനൊന്നും പൂര്‍ത്തിയാകില്ല; കാരണമുണ്ട്, ഈ വര്‍ഷം പാത തുറന്ന് നല്‍കിയേക്കില്ല

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനൊന്നും പൂര്‍ത്തിയാകില്ല; കാരണമുണ്ട്, ഈ വര്‍ഷം പാത തുറന്ന് നല്‍കിയേക്കില്ല

by ടാർസ്യുസ്

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രധാന രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഈ വർഷം പൂർത്തിയാകില്ല.2026ല്‍ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും തമിഴ്‌നാട്ടിലെ 25 കിലോമീറ്റർ ഭാഗം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനം തടസ്സമായി നിലനില്‍ക്കുന്നത്.നിർദിഷ്ട ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഇടനാഴിയുടെ 230 കിലോമീറ്ററിലധികം നിർമാണം പൂർത്തിയായി. കർണാടകയുടെ ഭാഗമായുള്ള 71.7 കിലോമീറ്ററും ആന്ധ്രാ പ്രദേശിലെ 85.2 കിലോമീറ്ററിന്റെ 78.5 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 80 കിലോമീറ്ററിന് മുകളിലുള്ളതും ഉള്‍പ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ 25.5 കിലോമീറ്റർ അരക്കോണം – കാഞ്ചീപുരം ഭാഗമാണ് നിർമാണത്തില്‍ വൈകുന്നത്.

കർണാടക (71.7 കിലോമീറ്റർ), ആന്ധ്രാ പ്രദേശ് (85.2 കിലോമീറ്റർ), തമിഴ്‌നാട് (106 കിലോമീറ്റർ) എന്നിവ ഉള്‍പ്പെടുന്ന 262.9 കിലോമീറ്റർ ദൈർഘ്യമുള്ള പാത 2027ല്‍ പ്രവർത്തനക്ഷമമാകുമെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കർണാടകയിലും ആന്ധ്രാ പ്രദേശിലും മൂന്ന് പാക്കേജുകള്‍ വീതവും തമിഴ്‌നാട്ടില്‍ നാല് പാക്കേജുമായി തിരിച്ച്‌ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് എക്സ്പ്രസ് വേ പുരോഗമിക്കുന്നത്.”ആരക്കോണം – കാഞ്ചീപുരം പാക്കേജ് നിർമാണം വൈകുന്നതിനാല്‍ എപ്പോള്‍ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് രണ്ട് പാക്കേജുകള്‍ (ആന്ധ്രയിലും ചെന്നൈയിലും ഓരോന്നും, പണി പുരോഗമിക്കുന്നു) 2026 ഒക്ടോബറോടെ പൂർത്തിയാകും.മോണ്ടെ കാർലോ, കെസിസി, ആർസിസിഎല്‍, ഡിപി ജെയിൻ എന്നിവയുള്‍പ്പെടെ നിരവധി കരാറുകാർ പദ്ധതിയില്‍ പ്രവർത്തിക്കുന്നുണ്ട്.

ആന്ധ്രാ പ്രദേശിലെ ഒരു പാക്കേജ് മോണ്ടെ കാർലോ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ കടന്നുപോകുന്നത്.ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാൻ 5 മുതല്‍ 6 മണിക്കൂർ വരെ വേണം. എക്സ്പ്രസ് വേ യാഥാർഥ്യമാകുന്നതോടെ യാത്രാസമയം 2.5 മുതല്‍ 3 മണിക്കൂർ ആയി കുറയും. മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കാൻ സാധിക്കുന്ന തരത്തിലാണ് പാതയുടെ നിർമാണം. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ യാഥാർഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലുടനീളമുള്ള ചരക്ക് നീക്കം ശക്തമാകും. രണ്ട് സംസ്ഥാനങ്ങളിലെയും വ്യവസായങ്ങള്‍, നിർമാതാക്കള്‍, കയറ്റുമതിക്കാർ എന്നിവർക്കും എക്സ്പ്രസ് വേ ഉത്തേജനമാകും.

You may also like

error: Content is protected !!
Join Our WhatsApp Group