Home Featured തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു,വോട്ടര്‍മാരെ സ്വാധീനിച്ചു: സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച്‌ കര്‍ണാടക ഹൈക്കോടതി

തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു,വോട്ടര്‍മാരെ സ്വാധീനിച്ചു: സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച്‌ കര്‍ണാടക ഹൈക്കോടതി

തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നോട്ടീസ് അയച്ച്‌ കര്‍ണാടക ഹൈക്കോടതി.വോട്ടര്‍മാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ് വരുണ നിയോജക മണ്ഡലത്തില്‍ നിന്നും സിദ്ധരാമയ്യ വിജയിച്ചത് എന്നാണ് പരാതി. വരുണ സ്വദേശിയായ കെ.എം ശങ്കറാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പരാതി നല്‍കിയത്.സോമശ്വരപുര ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതുള്‍പ്പെടെ സിദ്ധരാമയ്യയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ ജസ്റ്റിസ് സുനില്‍ ദത്ത് യാദവാണ് നോട്ടീസ് നല്‍കിയത്.

‘തിരഞ്ഞെടുപ്പിന് മുൻപ് വോട്ടര്‍മാര്‍ക്കായി അഞ്ച് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഇതുവഴി വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു സിദ്ധരാമയ്യ ചെയ്തത്.യഥാര്‍ത്ഥത്തില്‍ ഈ പദ്ധതികളിലൂടെ വൻ അഴിമതിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം.’ സിദ്ധരാമയ്യ നിരവധി അഴിമതി കേസുകളില്‍ പ്രതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹര്‍ജി സെപ്തംബര്‍ 1 ന് കോടതി വീണ്ടും പരിഗണിക്കും. അതിന് മുന്നോടിയായി നോട്ടീസില്‍ വിശദീകരണം നല്‍കണം എന്നാണ് സിദ്ധരാമയ്യയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇന്‍സ്റ്റാഗ്രാം പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തു; വന്നത് മറ്റൊന്ന്; പരാതി അയച്ചിട്ടും ഫലമില്ല; വഞ്ചിതനായി യുവാവ്

ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ട് ഓണ്‍ലൈൻ മുഖേന പര്‍ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്‍ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്‍ 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്‍ എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്‍ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്‍ സ്വദേശി നിസാര്‍.ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്‍ലൈൻ പര്‍ച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേണ്‍ അയക്കുന്നതിനുള്ള ഓപ്ഷനില്ല.

ഇതിനാല്‍ തന്നെ തനിക്ക് ലഭിച്ച കവര്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്‍ പറയുന്നു. പകുതിയില്‍ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്‍ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്‍ തനിക്കു കൊറിയറായി വന്ന ഫോണ്‍ കവര്‍ ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്‍ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group