Home Featured ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് ; മുഖ്യ കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് ; മുഖ്യ കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയില്‍

കാസര്‍കോട് : കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസ് മണ്ടേയാണ് അറസ്റ്റിലായത്. കാസര്‍കോട് ബേക്കലില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്.മെയ് മാസം പിടിയിലായ ഹഫ്‌സ റിഹാനത്ത് ഉസ്‌മാന്‍ എന്ന നൈജീരിയന്‍ യുവതിയെ ചോദ്യം ചെയ്‌തതിലൂടെയാണ് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ കാസര്‍കോട് പൊലീസിന് ലഭിച്ചത്.

നൈജീരിയന്‍ യുവതിയുടെ ബോസാണ് പിടിയില്‍ ആയ മോസസ് എന്ന് പൊലീസ് പറയുന്നു. യുവതി പിടിയില്‍ ആയതിന് പിന്നാലെ സംഘത്തിലെ മുഖ്യ കണ്ണിക്കായി പൊലീസ് വലവിരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.ബേക്കലില്‍ നിന്നുള്ള പ്രത്യേക സംഘം ബെംഗളൂരുവിലെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ലഹരിക്കടത്ത് സംഘങ്ങള്‍ താമസിക്കുന്ന ബെംഗളൂരു നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് സാഹസികമായാണ് മോസസ് മണ്ടേയെ പൊലീസ് പിടികൂടിയത്. രഹസ്യ കേന്ദ്രത്തില്‍ നിന്ന് രാസ ലഹരി നിര്‍മിച്ച്‌ കേരളത്തിലേക്ക് എത്തിക്കുന്നത് മോസസിന്‍റെ നേതൃത്വത്തില്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ കേരളത്തിലെ കൂട്ടുകെട്ടുകളും പൊലീസിന്‍റെ അന്വേഷണ പരിധിയിലാണ്.

നൈജീരിയന്‍ യുവതി പിടിയില്‍:കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ നൈജീരിയൻ യുവതി ബെംഗളൂരുവില്‍ പൊലീസ്‌ പിടിയിലാകുന്നത് മെയ്‌ മാസത്തിലാണ്. നൈജീരിയ ലാഗോസ് സ്വദേശിയായ ഹഫ്‌സ റിഹാനത്ത് ഉസ്‌മാൻ എന്ന ബ്ലെസിങ് ജോയി(22)യെയാണ് ബേക്കല്‍ ഡിവൈഎസ്‌പി സി കെ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്ന് അറസ്‌റ്റ് ചെയ്‌തത്‌.കഴിഞ്ഞ ഏപ്രില്‍ 21ന്‌ കാറില്‍ കടത്താൻ ശ്രമിച്ച, ലക്ഷങ്ങള്‍ വിലവരുന്ന 153 ഗ്രാം എംഡിഎംഎയുമായി ചട്ടഞ്ചാല്‍ പുത്തരിടുക്കത്തെ എം എ അബൂബക്കര്‍ (37), ഭാര്യ എം എ ആമിന അസ്ര (23), ബെംഗളൂരു ഹെന്നൂര്‍ കല്യാണ്‍ നഗറിലെ എ കെ വാസിം (32), ബെംഗളൂരു ഹാര്‍മാവിലെ പി എസ്‌ സൂരജ് (31) എന്നിവരെ ബേക്കല്‍ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ എംഡിഎംഎ ലഭിച്ചത്‌ ബെംഗളൂരുവില്‍ നിന്നാണെന്ന്‌ അറിയാന്‍ സാധിച്ചത്. ബെംഗളൂരുവിലെ വീടിന് സമീപത്തുവച്ചാണ്‌ നൈജീരിയന്‍ യുവതി പിടിയിലായത്‌. വിദ്യാര്‍ഥി വിസയിലാണ്‌ യുവതി ബെംഗളൂരുവിലെത്തിയത്‌. പിന്നാലെയാണ് ബോസും അറസ്റ്റിലായിരിക്കുന്നത്.

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ പിടിയില്‍.സഹയാത്രികനായ രോഹിത് ശ്രീവാസ്തവ (47) എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഡിഗോയുടെ ഡെല്‍ഹി-മുംബൈ വിമാനത്തില്‍ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിക്കെതിരെ ഐപിസി 354, 354 (എ) വകുപ്പുകള്‍ പ്രകാരം സഹാര്‍ പൊലീസാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group