Home Featured രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കാനാകില്ല; കര്‍ണാടക ഹൈക്കോടതി

രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കാനാകില്ല; കര്‍ണാടക ഹൈക്കോടതി

രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് നല്‍കില്ലെന്ന വിധിയുമായി കര്‍ണാടക ഹൈക്കോടതി.തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു നല്‍കിയ ക്രിമിനല്‍ റിവിഷൻ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കണ്ഠരാജുവിനെതിരെ സ്ത്രീ പീഡനത്തിന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നല്‍കിയ പരാതി നിലനില്‍ക്കില്ല. ഇയാളുടെ ശിക്ഷ റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നല്‍കിയത്. അഞ്ച് വര്‍ഷം തങ്ങള്‍ ഒരുമിച്ചു കഴിഞ്ഞു. ഇതില്‍ ഒരു മകനുണ്ട്. തളര്‍വാതം വന്ന് കിടപ്പിലായപ്പോള്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും കണ്ഠരാജുവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതി നല്‍കിയ പരാതിയില്‍ വിചാരണ കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2019 ഒക്ടോബറില്‍ സെഷൻസ് കോടതി ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ പരാതിയില്‍ കണ്ഠരാജു ഹൈക്കോടതിയില്‍ റിവിഷൻ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.പരാതിക്കാരിയായ സ്ത്രീ ഹര്‍ജിക്കാരന്റെ രണ്ടാം ഭാര്യയാണ്.

അതിനാല്‍ ഐപിസി 498-എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹര്‍ജിക്കാരനെതിരെ നല്‍കിയ പരാതി പരിഗണിക്കേണ്ടതില്ല, എന്നായിരുന്നു ജസ്റ്റിസ് എസ് രാച്ചയ്യ വിധിന്യായത്തില്‍ വ്യക്തമാക്കിയത്. രണ്ടാം ഭാര്യ നല്‍കിയ പരാതി നിലനില്‍ക്കില്ല. ഈ വിഷയത്തില്‍ തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതില്‍ താഴെയുള്ള കോടതികള്‍ക്ക് പിഴവ് പറ്റിയെന്നും കോടതി നിരീക്ഷിച്ചു. കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

അവാര്‍ഡിനേക്കാള്‍ തിളങ്ങിയത് മമ്മൂട്ടിയുടെ ആ മാസ് ഡയലോഗ് ! ഉമ്മന്‍ ചാണ്ടിയോടുള്ള മമ്മൂട്ടിയുടെ ആദരം വൈറലായപ്പോള്‍ !

സംസ്ഥാന അവാര്ഡ് നേട്ടത്തിന്റെ തിളക്കത്തേക്കാള് ഇത്തവണ സൂപ്പര് താരം മമ്മൂട്ടി തിളങ്ങിയത് ആ മാസ് ഡയലോഗിലൂടെ.അവാര്ഡ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇന്ന് സോഷ്യല് മീഡിയയിലെ വൈറല് വാക്കുകള്. അതിങ്ങനെ – “പ്രിയപ്പെട്ടവരിലൊരാള് വിടവാങ്ങിയ വേളയാണ്, ആഘോഷങ്ങളില്ല.”ആറാം തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയതില് സന്തോഷമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

അന്തരിച്ച ഉമ്മന് ചാണ്ടിയെ കാണാന് കോട്ടയം തിരുനക്കര മൈതാനത്ത് ഒരുക്കിയ പൊതുദര്ശന വേദിയില് മമ്മൂട്ടി എത്തിയിരുന്നു. ഉമ്മന് ചാണ്ടിയുമായി വ്യക്തിപരമായ സൗഹൃദവും കാത്തുസൂക്ഷിച്ച താരമായിരുന്നു മമ്മൂട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group