Home Featured ബംഗളൂരു:ഹോട്ടല്‍ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു

ബംഗളൂരു:ഹോട്ടല്‍ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു

by admin

ബംഗളൂരു: ജീവൻഭീമ നഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരുകേഷ് പാളയയില്‍ ഹോട്ടല്‍ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. സിറ്റാഡെല്‍ ഹോട്ടലിലെ കാഷ്യറായ സുഭാഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം നടന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഇതേ ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്ന പ്രതി അഭിഷേകിനായി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. രാവിലെ ഹോട്ടലിലെ സോഫയില്‍ കിടന്നുറങ്ങവെ സുഭാഷിനെ
കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തുമ്ബോള്‍ സുഭാഷ് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഹോട്ടലിലെ സി.സി.ടി.വി കാമറകള്‍ പ്രതി നശിപ്പിച്ചിരുന്നതായി ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഭീമശങ്കര്‍ പറഞ്ഞു. കവര്‍ച്ച ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. വൈകാതെ പ്രതി പിടിയിലാവുമെന്നും ഡി.സി.പി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group