Home Featured ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി 14 കാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി 14 കാരന് ദാരുണാന്ത്യം

by admin

മംഗളൂരു: വീടിന് പിറകിലെ മരത്തില്‍ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി മലവന്തികെ ഗ്രാമത്തിലാണ് അപകടം. . കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ശ്രീഷ (14) ആണ് മരിച്ചത്.

സഹോദരിയുടെ കരച്ചില്‍ കേട്ടെത്തിയ ഗൗഡ ഉടൻ ഉജ്റെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ത്തങ്ങാടി ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബെല്‍ത്തങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടര്‍ കെ.ധൻരാജും സംഘവും സ്ഥലത്ത് എത്തി.

ലോകത്തെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ മധുര പലഹാരങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യൻ ഡെസര്‍ട്ടുകളുടെ രുചികള്‍ പലതരമാണ്. ഗുലാബ് ജാമുൻ, രസഗുള, ഘേവര്‍, കാജു കട്ടി എന്നിങ്ങനെ ഒരു വലിയ നിരതന്നെയുണ്ട് ഇന്ത്യൻ മധുര പലഹാരങ്ങളുടെ കൂട്ടത്തില്‍.

ഇന്ത്യൻ സ്ട്രീറ്റുകളില്‍ മധുര പലഹാരങ്ങള്‍ കാണുമ്ബോള്‍ തന്നെ വായില്‍ വെള്ളമൂറും. പലര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട പലഹാരം ഏതെന്ന് തിരഞ്ഞെടുക്കുക തന്നെ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ ലോകത്തിലെ മികച്ച സ്ട്രീറ്റ്ഫുഡ് മധുര പലഹാരങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വിഭവങ്ങള്‍.

ടേസ്റ്റ് അറ്റ്ലസ്‌നടത്തിയ സര്‍വ്വേയിലാണ് മൂന്ന് ഇന്ത്യൻ മധുര പലഹാരങ്ങള്‍ ഇടം നേടിയത്. ലോകമെമ്ബാടുമുള്ള തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും സര്‍വ്വേകളും നടത്തുന്ന ഒരു മാഗസീനാണ് ടേസ്റ്റ് അറ്റ്ലസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്റ്റ് അറ്റ്ലസ് സര്‍വ്വേ വിവരം പുറത്തുവിട്ടത്.

കുല്‍ഫി ഫലൂദയാണ് ലോകത്തിലെ ഏറ്റവും മികച്ച മധുര പലഹാരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ ഒരു വിഭവം. മൈസൂര്‍ പാക്ക് ഈ ലിസ്റ്റില്‍ പതിനാലാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ കുല്‍ഫിയും സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇതിനോടകം ടേസ്റ്റ് അറ്റ്ലസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് മുൻപ് ലോകത്തിലെ മികച്ച വിഭങ്ങളെ കുറിച്ച്‌ നടത്തിയ സര്‍വ്വേ വിവരവും പുറത്ത് വിട്ടിരിന്നു. അന്ന് മികച്ച ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ കോഴിക്കോടൻ ബിരിയാണിയും ഇടം നേടിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group