ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബംഗളൂരുവില്‍ നടക്കും. പട്നയില്‍ നടന യോഗത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്.
24 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ജുലൈ 17- 18 തീയതികളിലായി നടക്കുന്ന യോഗത്തില്‍ ബംഗാള്‍ സംഘര്‍ഷവും സീറ്റ് വിഭജനവും ചര്‍ച്ചയാകാൻ സാധ്യത. കഴിഞ്ഞ യോഗത്തില്‍ ഒരുമിച്ച് നില്ക്കാൻ ധാരണയുണ്ടായെങ്കിലും സീറ്റ് ചര്‍ച്ചകളിലേയ്ക്ക് യോഗം നീങ്ങിയിരുന്നില്ല. തങ്ങളുടെ സ്വാധീന മേഖലകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാൻ പ്രാദേശിക പാര്‍ട്ടികള്‍ ഒരുക്കമാകില്ലെന്നതും പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാണ്.
മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവം: പ്രതി ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍
ബംഗളൂരു: നഗരത്തില്‍ മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ജെ.
ഫെലിക്സ് എന്ന ജോക്കര്‍ ഫെലിക്സും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍. ഇന്റര്‍നെറ്റ് സേവന കമ്ബനിയായ എയറോണിക്സ് മീഡിയയുടെ സി.ഇ.ഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്. വിനുകുമാര്‍ (47), എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് മുൻ ജീവനക്കാരൻ ഫെലിക്സ് വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയിരുന്നു.
ടിക് ടോക് താരമായ ഫെലിക്സിനെ ‘ജോക്കര്‍ ഫെലിക്സ്’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. ദേഹമാകെ ചായം തേച്ച്, വായയില്‍ രക്തനിറം നിറച്ച് ‘ജോക്കര്‍’ രൂപത്തിലുള്ള ചിത്രം ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മുടിയില്‍ ചായം തേച്ചും മുഖത്ത് ടാറ്റൂ ചെയ്തും കാതില്‍ സ്വര്‍ണക്കമ്മലിട്ടും മഞ്ഞക്കണ്ണട ധരിച്ചുമുള്ള ഫെലിക്സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്വന്തമായി കമ്ബനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാള്‍ എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു. കൊലപാതകത്തിന് ഒമ്ബത് മണിക്കൂര്‍ മുമ്ബ് ഇൻസ്റ്റ സ്റ്റോറിയില്‍ ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ”ഈ ഭൂമിയിലെ മനുഷ്യര്‍ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാല്‍, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമേ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല” എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. അമൃതഹള്ളി പമ്ബാ എക്സ്റ്റൻഷനിലെ കമ്ബനി ഓഫിസില്‍ അതിക്രമിച്ചുകയറി ഇരുവരെയും വാളുപയോഗിച്ച് വെട്ടിക്കൊന്ന് ഫെലിക്സും മൂന്ന് കൂട്ടാളികളും രക്ഷപ്പെടുകയായിരുന്നു. എയറോണിക്സ് മീഡിയയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റര്‍നെറ്റ് കമ്ബനിക്ക് രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.