Home Featured ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകൾക്ക് രാത്രിയും പ്രവർത്തിക്കാൻ അനുമതി.

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകൾക്ക് രാത്രിയും പ്രവർത്തിക്കാൻ അനുമതി.

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകൾക്ക് രാത്രിയും പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ ധാരണ.നഗരത്തിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രതിനിധികൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ ചർച്ചയിലാണ് ഹോട്ടലുകൾക്ക് മുഴുവൻ സമയവും പ്രവർത്തനാനുമതി നൽകാമെന്ന ധാരണയായത്.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.ഹോട്ടലുകൾക്ക് രാത്രിയും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുന്നതോടെ നഗരം കൂടുതൽ സജീവമാകും.

ഐ.ടി. ഉൾപ്പെടെയുള്ള മേഖലയിൽ രാത്രി ജോലിചെയ്യുന്നവർക്കും നഗരത്തിലെ ടാക്സി ജീവനക്കാർക്കും തീരുമാനം ഗുണകരമാകുമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.രാത്രിയിൽ ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി നൽകാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പോലീസ് എതിർപ്പുന്നയിച്ചതിനെത്തുടർന്ന് നടപ്പായിരുന്നില്ല.ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ കൂടുമെന്നും ക്രമസമാധാന നില തകരുമെന്നുമുള്ള വാദങ്ങളാണ് പോലീസ് ഉന്നയിച്ചിരുന്നത്. നിലവിൽ നഗരത്തിലെ ഭക്ഷണശാലകൾ പരമാവധി ഒരുമണിവരെയാണ് പ്രവർത്തിക്കുന്നത്.

പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വിവിധയിടങ്ങളിൽ സമയത്തിൽ വ്യത്യാസമുണ്ട്.പുതിയ സർക്കാർ വന്നശേഷം ബെംഗളൂരുവിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ പോലീസിൽനിന്ന് കൂടുതൽ എതിർപ്പുയരില്ലെന്ന വിശ്വാസത്തിലാണ് ഹോട്ടലുടമകൾ.

മദ്യ ലഹരിയില്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു, തലയ്ക്ക് പരുക്ക്: പരസ്പരം പഴിചാരി അച്ഛനും അമ്മയും, കസ്റ്റഡിയില്‍

മദ്യലഹരിയില്‍ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. തലയ്ക്ക് പരുക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം കുറവമ്ബാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്ബതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കം ഉണ്ടായി.

പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവര്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു. മുരുകന്‍, മാരിയമ്മ എന്നിവര്‍ക്കെതിരെ ബാല നീതി നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group