Home Featured ബംഗളൂരു:മാട്രിമോണിയല്‍ സൈറ്റ് വഴി 15 വിവാഹം ചെയ്ത “ഡോക്ടര്‍” അറസ്റ്റില്‍.

ബംഗളൂരു:മാട്രിമോണിയല്‍ സൈറ്റ് വഴി 15 വിവാഹം ചെയ്ത “ഡോക്ടര്‍” അറസ്റ്റില്‍.

മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഡോക്ടര്‍ ചമഞ്ഞ് സമ്ബന്ന വിഭാഗങ്ങളിലെ 15 യുവതികളെ വിവാഹം ചെയ്ത വിരുതനെ കുവെമ്ബുനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു ബാണശങ്കരിയിലെ കെ.ബി.മഹേഷ്(35) ആണ് ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഹേമലതയുടെ(45) പരാതിയില്‍ അറസ്റ്റിലായത്.വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22ന് എല്ലു രോഗ വിദഗ്ധനായ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറഞ്ഞു.

മൈസൂരു ആര്‍.ടി.നഗര്‍ എസ്.ബി.എം ലേഔട്ടില്‍ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടത്. ബംഗളൂരുവിലെ ജ്യൂസ് കടയില്‍ പരസ്പരം സംസാരിച്ച്‌ ഫോണ്‍ നമ്ബറുകള്‍ കൈമാറി. ഡിസംബര്‍ 22ന് തന്നെ മൈസൂരുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നില്‍ കൊണ്ടുപോയി നിശ്ചയം നടത്തി. ഇരുവരും എസ്.ബി.എം ലേ ഔട്ടിലെ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോള്‍ഫിൻ ഹൗസില്‍ ഇരുവരും വിവാഹിതരായി. മൈസൂരുവില്‍ തിരിച്ചെത്തി ഒരു ദിവസം ടൗണില്‍ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിര്‍ബന്ധിച്ചു.

വഴങ്ങാത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയില്‍ തന്റെ സ്വര്‍ണവും പണവും മഹേഷ് മോഷ്ടിച്ചു. ഈ അവസ്ഥയില്‍ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവര്‍ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചു.ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ശാദി.കോം, ഡോക്ടേര്‍സ്മാട്രിമൊണി.കോം എന്നീ വെബ്സൈറ്റുകളാണ് ഇയാള്‍ സത്രീകളെ വലവീശാൻ ഉപയോഗിച്ചത്. തട്ടിപ്പിനിരയായ യുവതികളില്‍ ഹേമലത പരാതി നല്‍കാൻ സന്നദ്ധമായതോടെയാണ് വിരുതൻ കുടുങ്ങിയത്.

സമ്ബന്ന കുടുംബങ്ങളിലെ സ്ത്രീകളും നല്ല ജോലിയുള്ളവരുമൊക്കെയാണ് അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷിന്റെ ഇരകള്‍ എന്ന് പൊലീസ് പറഞ്ഞു.വിധവകള്‍,പല കാരണങ്ങളാല്‍ വിവാഹം വൈകുന്നവര്‍, വിവാഹ മോചിതര്‍ തുടങ്ങിയ അവസ്ഥകളിലുള്ള സമ്ബന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഏര്‍പ്പാട് ചെറു പ്രായത്തില്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ വാടക വീട്ടില്‍ ഏതാനും ഭാര്യമാരെയും കുട്ടികളേയും താമസിപ്പിക്കുന്നുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുകയാണ്.

പൊന്നും വില; തക്കാളിക്കും ബോഡിഗാര്‍ഡിനെ ഏര്‍പ്പെടുത്തി പച്ചക്കറിക്കടക്കാരന്‍

പച്ചക്കറികള്‍ക്കിടയില്‍ ഇപ്പോള്‍ രാജാവിന്റെ പരിവേഷമാണ് തക്കാളിക്ക്. സ്വര്‍ണത്തിന്റെ വില ഉയരുന്നത് പോലെ നൂറും നൂറ്റമ്ബതുമെക്കെ കടന്ന് കുതിച്ചു പായുകയാണ് തക്കാളി.തക്കാളി മോഷണം പോയാലോ എന്നൊരു പേടി കച്ചവടക്കാര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഈ തക്കാളിക്ക് കാവല്‍ നില്‍ക്കാൻ ആളിനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു പച്ചക്കറി കടയുടമ. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഒരു പച്ചക്കറി കച്ചവടക്കാരനാണ് ഇത്തരത്തില്‍ തന്റെ കടയുടെ മുന്നില്‍ തക്കാളിക്ക് ബോഡിഗാര്‍ഡായി രണ്ടുപേരെ ഏര്‍പ്പെടുത്തിയത്.

ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.യുപിയിലെ ഒരു കച്ചവടക്കാരനായ അജയ് ഫൗജി തന്റെ പച്ചക്കറി വണ്ടിയുടെ മുന്നില്‍ നില്‍ക്കാൻ രണ്ട് ബോഡിഗാര്‍ഡിനെ വാടകയ്‌ക്കെടുത്തിട്ടുണ്ട്. തക്കാളിയുടെ വില കൂടുതലായതിനാലാണ് ബൗണ്‍സര്‍മാരെ നിയമിച്ചതെന്ന് ഫൗജി വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘തക്കാളി കിലോയ്ക്ക് 160 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആളുകള്‍ അക്രമത്തില്‍ ഏര്‍പ്പെടുകയും തക്കാളി പോലും കൊള്ളയടിക്കുകയും ചെയ്യുന്നു.

അതിനലാണ് കാവലിനാളിനെ വച്ചത്’, അദ്ദേഹം പറഞ്ഞു.വീഡിയോയില്‍, തക്കാളിയില്‍ തൊടാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ ബോഡീഗാര്‍ഡ് ആട്ടിയോടിക്കുന്നത് കാണാം. “കൃപ്യാ തമാറ്റര്‍ കോ മാറ്റ് ചുഹേ” (ദയവായി തക്കാളിയില്‍ തൊടരുത്) എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഈ കടയുടെ മുന്നിലുണ്ട്. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയെ പരിഹസിക്കുകയും “തക്കാളിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ ബിജെപി നല്‍കണമെന്ന് പറയുകയും ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്, വില കിലോയ്ക്ക് 250 രൂപ വരെ എത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചില്ലറ വിപണിയില്‍ തക്കാളി കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയാണ് വില്‍ക്കുന്നത്.

ഗംഗോത്രിധാമില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപയും ഉത്തരകാശിയില്‍ 180 മുതല്‍ 200 രൂപ വരെയുമാണ് വില. ഡല്‍ഹിയില്‍ 120 രൂപയും ചെന്നൈയില്‍ 117 രൂപയും മുംബൈയില്‍ 108 രൂപയുമാണ്

You may also like

error: Content is protected !!
Join Our WhatsApp Group