ബംഗളൂരു: നമ്മ മെട്രോയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാൻ പൊതുജനങ്ങളുടെ അഭിപ്രായം തേടി ബി.എം.ആര്‍.സി. മെട്രോ ട്രെയിനിന്റെ സമയകൃത്യത, ശുചിത്വം, തുടര്‍യാത്ര സൗകര്യം, സുരക്ഷ, സ്റ്റേനുകളിലെ സൗകര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് അഭിപ്രായം നല്‍കേണ്ടത്.ഇതിനായി 17 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലിങ്കാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
twitter.com/cpronammametro?lang=en എന്ന ലിങ്കിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം. ജൂലൈ 15 വരെയാണ് സര്‍വേയില്‍ പങ്കെടുക്കാൻ കഴിയുക.
ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോള്‍ പിരിവ്; കര്‍ണാടക ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി
ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ രണ്ടാംഘട്ടത്തില്‍ ടോള്‍ പിരിവ് തുടങ്ങിയതോടെ കര്‍ണാടക ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി.ഓര്‍ഡിനറി, എക്സ്പ്രസ് ബസുകള്‍ക്ക് 15 രൂപയും രാജഹംസക്ക് 20 രൂപയും വോള്‍വോ, ഇലക്‌ട്രിക് ബസുകള്‍ക്ക് 30 രൂപയുമാണ് നിരക്ക് ഉയര്‍ത്തിയത്.കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സര്‍വിസ് നടത്തുന്ന കര്‍ണാടക ആര്‍.ടി.സി ബസുകളുടെ ടിക്കറ്റ് നിരക്കും ഇതോടെ ഉയരും. കഴിഞ്ഞ മാര്‍ച്ചില്‍ അതിവേഗപാതയുടെ ആദ്യഘട്ടമായ ബംഗളൂരു-നിദ്ദഘട്ട സെക്ഷനില്‍ ടോള്‍ പിരിവ് തുടങ്ങിയതോടെ കര്‍ണാടക ആര്‍.ടി.സി ടിക്കറ്റ് നിരക്ക് 15-20 രൂപ വരെ ഉയര്‍ത്തിയിരുന്നു.