Home Featured കർണാടക ബജറ്റ് ഇന്ന്.

ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നടക്കും. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാരന്റികൾക്ക് ഫണ്ട് അനുവദിക്കുന്നതിനൊപ്പം നികുതിവരുമാനം ഉയർത്താനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റ് അവതരണം നടത്തുക. ബെംഗളൂരുവിനെ ആഗോള ഹബ്ബാക്കി മാറ്റുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതിനാൽ ബെംഗളൂരുവിന്റെ വികസനത്തിന് എത്ര തുക അനുവദിക്കിമെന്നതിൽ ആകാംക്ഷയുണ്ട്.

നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും. വിവാദത്തിലുള്ള മേക്കേദാട്ട്, മഹാദായി പദ്ധതികൾക്കും ഫണ്ട് ലഭിച്ചേക്കും. സിദ്ധരാമയ്യയുടെ 14-ാമത്തെ ബജറ്റായിരിക്കും വെള്ളിയാഴ്ചത്തേത്. കഴിഞ്ഞ മാർച്ചിൽ ബി.ജെ.പി. സർക്കാർ ബജറ്റ് അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം, കർഷകക്ഷേമം എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയേക്കും.

സംവിധായകന്‍ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസില്‍ പരാതി

സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസില്‍ പരാതി. കുടുംബസ്വത്തു തട്ടിയെടുത്തെന്നു കാണിച്ച്‌ വിഘ്നേഷിന്റെ അച്ഛന്റെ സഹോദരങ്ങള്‍ ആണ് ലാല്‍ഗുടി ഡിവൈഎസ് പിക്ക് പരാതി നല്‍കിയത്.വിഘ്‌നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വില്‍ക്കാൻ ശ്രമിച്ചപ്പോളാണ്, വിഘ്‌നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, വിഷയത്തില്‍ വിഘ്‌നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.ഭാര്യയും നടിയുമായ നടൻതാരയെക്കുറിച്ച്‌ വിഘ്നേഷ് ശിവൻ നേരത്തെ പറഞ്ഞ വാക്കുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. വീട്ടില്‍ പത്തിലേറെ ജോലിക്കാര്‍ ഉണ്ടെന്നും എന്നാല്‍ പല ജോലികളും നയൻതാര ചെയ്യാറുണ്ടെന്നും വിഘ്നേശ് പറയുന്നു. നയനൊരു നല്ല സ്ത്രീയാണെന്നും അതിനാല്‍ ഈ ബന്ധം വളരെ ഈസിയായി പോകുന്നു എന്നും ആയിരുന്നു വിഘ്നേശ് പറയുന്നുണ്ട്.

ചില ദിവസങ്ങളിൽ ഞങ്ങൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്ക്കോ ഒരു മണിയ്ക്കോ മറ്റോ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്. അവരോട് ആരോടെങ്കിലും കഴുകി വയ്ക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. സ്വന്തമായി തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ.

അവയെക്കാൾ ഉപരി നയനൊരു നല്ല സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ ബന്ധം വളരെ ഈസിയായി പോവുന്നു”, എന്നാണ് വിഘ്നേശ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group