Home Featured ഷൂട്ടിംഗിനിടെ വിദേശത്ത് വെച്ച്‌ വാഹനാപകടം, ഷാരൂഖ് ഖാന് പരിക്ക്

ഷൂട്ടിംഗിനിടെ വിദേശത്ത് വെച്ച്‌ വാഹനാപകടം, ഷാരൂഖ് ഖാന് പരിക്ക്

by admin

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് വാഹനാപകടത്തില്‍ പരിക്ക്. ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിനിടെയാണ് വാഹനാപകമുണ്ടായത്. പരിക്കേറ്റ ഷാരൂഖിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ മൂക്കിന് പരിക്കു പറ്റിയതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഷാരൂഖ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ഷാരൂഖ് ഖാൻ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് സൂചന.

നിലവില്‍ തന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ അദ്ദേഹം വിശ്രമിക്കുകയാണ്. അതേസമയം ഷാരൂഖ് ഖാന്റെ അടുത്ത സിനിമയായ ‘ജവാൻ’ റിലീസിനായി ഒരുങ്ങുകയാണ്. തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായ ആറ്റ്‌ലിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമെന്നത് ഇതിന്റെ പ്രത്യേകതയാണ്. ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയാണ്. നടിയുടെ ആദ്യത്തെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ ജൂലായ് 12ന് തിയേറ്ററുകളിലെത്തുന്ന ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിള്‍: ഡെഡ് റെക്കണിംഗ്’ എന്ന ചിത്രത്തോടൊപ്പമാണ് ‘ജവാൻ’ ട്രെയിലര്‍ എത്തുന്നത്.

സെപ്റ്റംബര്‍ 7ന് ആണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം പത്താൻ ആയിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി തകര്‍ച്ചയിലായ ബോളിവുഡ് സിനിമ മേഖയ്ക്ക് ജീവശ്വാസം നല്‍കിയ ചിത്രമായിരുന്നു പത്താൻ അത്തരത്തില്‍ മികച്ച മുന്നേറ്റമാണ് സിനിമ നേടിയത്. ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് പത്താൻ.

You may also like

error: Content is protected !!
Join Our WhatsApp Group