Home Featured കര്‍ണാടകയില്‍ ഇഞ്ചി വില കുതിക്കുന്നു

കര്‍ണാടകയില്‍ ഇഞ്ചി വില കുതിക്കുന്നു

കര്‍ണാടകയില്‍ ഇഞ്ചിവില കുതിക്കുന്നു. ചാക്കിന്(60 കിലോഗ്രാം) 12,500 രൂപ വിലയിലാണ് ഇന്നലെ കര്‍ണാടയുടെ വിവിധ ഭാഗങ്ങളില്‍ പഴയിഞ്ചിക്കച്ചവടം നടന്നത്.ഇളയിഞ്ചി ചാക്കിന് 6,000 രൂപയാണ് വില. ഡിമാന്‍റിനൊത്ത സപ്ലൈയുടെ അഭാവത്തില്‍ ഇഞ്ചിവില ആഴ്ചകള്‍ക്കുള്ളില്‍ ചാക്കിനു 15,000 രൂപ കടക്കുമെന്നാണ് കര്‍ഷകരുടെ അനുമാനം.ആദ്യമായാണ് ഇഞ്ചി വില ഇത്രയും ഉയരത്തില്‍ എത്തുന്നത്. ജനുവരിയില്‍ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ചാക്കിനു 10,000 രൂപ നിരക്കിലായിരുന്നു ഇന്നലെ വയനാട്ടില്‍ ഇഞ്ചി വ്യാപാരം.

കഴിഞ്ഞ വര്‍ഷം നട്ട ഇഞ്ചി വിളവെടുക്കാൻ ബാക്കിയുള്ള കര്‍ഷകര്‍ കര്‍ണാടകയില്‍ വളരെ കുറവാണ്. ഇടത്തരം കര്‍ഷകരില്‍ പലരും വിളവെടുപ്പ് നേരത്തേ നടത്തിയിരുന്നു. ഈ വര്‍ഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്ന ഡിസംബര്‍ മുതല്‍ ഏതാനും മാസങ്ങളിലും ഇഞ്ചിക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നാണ് കരുതുന്നതെന്നു എച്ച്‌ഡി കോട്ട താലൂക്കില്‍ ഭൂമി പാട്ടത്തിനെടത്ത് കൃഷി നടത്തുന്ന പുല്‍പ്പള്ളി ഇലക്‌ട്രിക് കവലയിലെ കൈനികുടി പീറ്റര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രതീക്ഷയ്ക്കൊത്തല്ല ഈ നടപ്പുവര്‍ഷം നട്ട ഇഞ്ചിയുടെ വളര്‍ച്ച. പലേടങ്ങളിലും ഇഞ്ചിപ്പാടങ്ങളില്‍ മുരടിപ്പ് പ്രകടമാണ്.

മഴക്കുറവ്, കഠിനമായ ചൂട് എന്നിവ കൃഷിയെ ബാധിക്കുകയാണ്. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതിനാല്‍ കുഴല്‍ക്കിണറുകളില്‍നിന്നുള്ള വെള്ളം കൃഷിടം വേണ്ടവിധം നനയ്ക്കാൻ പര്യാപ്തമാകുന്നില്ല.രോഗങ്ങളും കൃഷിയെ ബാധിക്കുന്നുണ്ട്. ഇതെല്ലാം ഉത്പാദനത്തകര്‍ച്ചയ്ക്കു കാരണമാകുമെന്ന് കൃഷിക്കാര്‍ പറയുന്നു. കര്‍ണാടകയില്‍ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാജ്നഗര്‍, ഹുബ്ലി, ഹാവേരി, കൂര്‍ഗ് ജില്ലകളിലാണ് മലയാളികള്‍ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി ഉള്‍പ്പെടെ കൃഷികള്‍ നടത്തുന്നത്.

കുടുംബശ്രീയുടെ ചിറകില്‍ വിമാനയാത്ര നടത്തി കുട്ടികള്‍

മുഹമ്മ: പഠനമികവിന്റെ നേട്ടത്തിൽ കുടുബശ്രീയുടെ ചിറകിലേറി കുട്ടികൾ ആദ്യമായി വിമാനയാത്ര നടത്തി. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലെ മിടുക്കരാണ് ബെംഗളൂരുവിലേക്കു പറന്നത്. ഇത്തവണ എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരും മികച്ച നിലയിൽ വിജയിച്ചവരുമാണിവർ.വ്യാഴാഴ്ച രാവിലെ ഏഴിനു നെടുമ്പാശ്ശേരിയിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് 11 കുട്ടികളും 10 കുടുംബശ്രീ പ്രവർത്തകരുംചേർന്ന സംഘം ബെംഗളൂരുവിലേക്കു പോയത്.

അവിടെ എട്ടുമണിയോടെ എത്തിയ സംഘം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. പ്രധാനയിടങ്ങൾ ചുറ്റിക്കണ്ടു. മെട്രോ തീവണ്ടിയിലും കയറി. പിന്നീട് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ബെംഗളൂരു-കൊച്ചുവേളി തീവണ്ടിയിൽ നാട്ടിലേക്ക്.സംഘത്തിലെ മുഴുവൻപേരും ആദ്യമായി വിമാനത്തിൽ കയറുന്നവരാണ്. യാത്രയ്ക്കു വാർഡംഗം ലതീഷ് ബി. ചന്ദ്രൻ, എ.ഡി.എസ്. പ്രസിഡന്റ് സുബിതാ നസീർ, സെക്രട്ടറി ഷീലാ ഷാജി എന്നിവർ നേതൃത്വം നൽകി. പഴയ ദിനപത്രങ്ങൾ ശേഖരിച്ചും ആക്രി സാമഗ്രികൾ സമാഹരിച്ചുമാണ് യാത്രയ്ക്കുള്ള പണം കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയത്. മികച്ചവിജയം നേടുന്നവർക്കു വിമാനയാത്ര ഒരുക്കുമെന്ന കുടുംബശ്രീ എ.ഡി.എസിന്റെ വാഗ്ദാനമാണു നടപ്പായത്.

You may also like

error: Content is protected !!
Join Our WhatsApp Group