ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപ്പാതയുടെ സർവീസ് റോഡിൽ പോലീസ് ചമഞ്ഞെത്തിയ മൂന്നുപേർ കാർയാത്രക്കാരനെ കൊള്ളയടിച്ചു. കുടക് സ്വദേശിയായ മുത്തപ്പയാണ് കവർച്ചയ്ക്കിരയായത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം മൂന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയുമായി അക്രമികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ മദ്ദൂർ ഐശ്വര്യ ഇന്റർനാഷണൽ പബ്ലിക് സ്കൂളിന് സമീപത്തായിരുന്നു സംഭവം.
ബെംഗളൂരുവിൽ വൈദ്യപരിശോധനയ്ക്കുവന്ന മുത്തപ്പ കുടകിലേക്ക് മടങ്ങുകയായിരുന്നു. രാത്രി വൈകിയാണ് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. യാത്രയ്ക്കിടെ ഉറക്കംവന്നതിനാൽ മുത്തപ്പ കാർ അതിവേഗപ്പാതയിൽനിന്ന് സർവീസ് റോഡിലേക്ക് കയറ്റിനിർത്തി. ഈ സമയം മൂന്നുപേരെത്തി പോലീസാണെന്നും കാർ പരിശോധിക്കണമെന്നും പറഞ്ഞു. കാറിന്റെ ചില്ല് താഴ്ത്തിയപ്പോൾ സംഘത്തിലൊരാൾ മാരകായുധവുമായി ഭീഷണിപ്പെടുത്തി സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു. ഉടൻ മുത്തപ്പ ഹൈവേ പോലീസിനെ വിവരമറിയിച്ചു. മദ്ദൂർ പോലീസ് കേസെടുത്തു.
തക്കാളി കിലോയ്ക്ക് 140! വിലക്കയറ്റത്തില്‍ പൊള്ളി രാജ്യതലസ്ഥാനം
രാജ്യതലസ്ഥാനത്ത് തക്കാളിക്കു തീവില. കിലോയ്ക്ക് 140 രൂപ വരെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. തക്കാളിയുടെ നിലവാരത്തിനും ഇനത്തിനും അനുസരിച്ച് വിലയില്‍ മാറ്റമുണ്ട്.എന്നാലും, നൂറിനടുത്താണ് പലയിടത്തും തക്കാളിവില. ഓണ്‍ലൈൻ വിതരണക്കാരായ ഒടിപൈ നല്കുന്ന ഹൈബ്രിഡ് തക്കാളിക്ക് 140 രൂപയാണ് വില. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ ഡല്‍ഹിയിലെ ആസാദ്പൂര് മന്ദിയില്‍ ഏറ്റവും നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കില്‍ 60 രൂപ നല്‍കണം. കൂടിയ വില 120 രൂപയുമാണ്.
രാജ്യത്തെ പ്രധാന തക്കാളിക്കൃഷി കേന്ദ്രങ്ങളില്‍ ഉല്പാദനം കുറഞ്ഞതാണ് പിടിവിട്ട വിലക്കയറ്റത്തിനു കാരണമെന്ന് ആസാദ്പൂര് ടൊമാറ്റോ അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക് പറഞ്ഞു. കനത്ത മഴയാണ് തക്കാളിക്കൃഷിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയല്‍സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഡല്‍ഹിയിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴയെത്തുടര്‍ന്ന് തക്കാളിക്കൃഷിക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. നിലവില്‍ ഹിമാചല്‍പ്രദേശില്‍നിന്നു മാത്രമാണ് ഡല്‍ഹി-എൻ.സി.ആര് മേഖലയിലേക്ക് തക്കാളി എത്തുന്നത്.