Home Featured ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരം; ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ പറഞ്ഞ് വൈകാരികമായ കുറിപ്പ് പങ്കുവെച്ച്‌ സാമന്ത

ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരം; ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ പറഞ്ഞ് വൈകാരികമായ കുറിപ്പ് പങ്കുവെച്ച്‌ സാമന്ത

ശാകുന്തള’ത്തിലാണ് തെന്നിന്ത്യയുടെ പ്രിയ നടി സാമന്ത അവസാനമായി അഭിനയിച്ചത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമന്ത ഒരു പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചത്.മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതിയ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ പറഞ്ഞ് ഒരു വൈകാരികമായ കുറിപ്പും താരം അതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താൻ സഹായിച്ചൊരു വര്‍ഷമാണ് കടന്നു പോയതെന്നാണ് സാമന്ത കുറിച്ചത്.

പള്ളിയില്‍ നിന്ന് മെഴുകുതിരി കത്തിക്കുകയാണ് സാമന്ത. “രോഗം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷമാകുന്നു. ന്യൂ നോര്‍മലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വര്‍ഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകള്‍. ഉപ്പില്ല മധുരമില്ല മരുന്നുകള്‍ ആഹാരമായി, ഉള്‍വലിഞ്ഞു നില്‍ക്കാൻ നിര്‍ബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിര്‍ബന്ധകളില്‍ തന്നെയായി മാറി.ജീവിതത്തിന്റെ അര്‍ത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വര്‍ഷം.

കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതല്‍ രസകരമാക്കിയെന്നും . സമ്മാനങ്ങള്‍ക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച്‌ കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച വര്‍ഷമെന്നും സാമന്ത കുറിച്ചു.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍.കര്‍ണാടകയില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമെന്ന് ബിജെപി അവകാശപ്പെ‌ട്ട നിയമമാണ് റദ്ദാക്കിയിരുന്നത്.നിര്‍ബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നായിരുന്നു ബിജെപി സര്‍ക്കാറിന്റെ വാദം.നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്ന് പരാതിയുണ്ടെങ്കില്‍ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.

നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാല്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 21ന് ബൊമ്മൈ സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് കര്‍ണാടകയിലും ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയത്.ആര്‍എസ്‌എസ് സ്ഥാപകനും ആദ്യ സര്‍സംഘചാലകുമായ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനമെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group