രാജ്യത്ത് 2000 രൂപ കറൻസി നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു.ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ തുറക്കുമ്ബോള്‍ 2000 രൂപയുടെ നോട്ടുകളാണ് ഭൂരിഭാഗവും. കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തില്‍ അധികൃതര്‍ ഭണ്ഡാരം തുറന്നപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനു മുൻപ് 2000 രൂപയുടെ ഒന്നോ രണ്ടോ നോട്ടുകള്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ ലക്ഷങ്ങള്‍ ലഭിച്ചിരിക്കുന്നത്.
പ്രതിദിനം നിരവധി ഭക്തന്മാര് എത്തുന്ന ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഹുണ്ടികപ്പണം ഇനിയും എണ്ണാൻ ആരംഭിച്ചിട്ടില്ല. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ക്ഷേത്രങ്ങളിലെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
ഭക്തരില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്മെന്റ് വകുപ്പ് ക്ഷേത്രാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാൻ സമയം നല്കിയതിനാല് ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍, ഭൂരിഭാഗം ക്ഷേത്രങ്ങളിലും സേവാ ടിക്കറ്റ്, പൂജാ സാമഗ്രികള്‍, പ്രസാദം എന്നിവ വാങ്ങുന്നതിനായി ക്ഷേത്ര കൗണ്ടറുകളില്‍ 2000 രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്.
സമുദ്രത്തിനടിയില്‍ തുടര്‍ച്ചയായി നൂറ് ദിവസം; റെക്കോര്‍ഡ് ഇട്ട് പ്രഫസര്‍ ജോസഫ് ഡിറ്റൂരി
മയാമി: സമുദ്രത്തിനടിയില്‍ തുടര്‍ച്ചയായി 100 ദിവസം താമസിച്ച് റെക്കോര്‍ഡിട്ട് ഫ്ളോറിഡ സര്‍വകലാശാലാ പ്രഫസര്‍ ജോസഫ് ഡിറ്റൂരി. നൂറു ദിവസത്തെ താമസത്തനു ശേഷം അദ്ദേഹം വെള്ളത്തിനടിയില്‍ നിന്നും പൊങ്ങി. യുഎസിലെ സമുദ്രാന്തര താമസസ്ഥലമായ ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജിലായിരുന്നു താമസം. സമുദ്രനിരപ്പില്‍ നിന്ന് 30 അടി താഴെയുള്ള ഇവിടെയെത്താൻ സ്കൂബ ഡൈവ് ചെയ്യണം.
സമുദ്രാന്തര്‍ഭാഗത്തെ സാഹചര്യങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനുള്ള പ്രോജക്ട് നെപ്റ്റിയൂണ്‍ പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്. വെള്ളത്തില്‍ നിന്നും കരയിലെത്തിയ അദ്ദേഹം തന്റെ ഉയരം അരയിഞ്ച് കുറഞ്ഞെന്ന് അറിയിച്ചു. നേരത്തേ രണ്ടു പേര് 73 ദിവസം ഇവിടെ താമസിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഡിറ്റൂരി ഇതു മറികടന്നു.