Home Featured രാജ്യത്ത്‌ വീണ്ടും വന്‍ വിവരച്ചോര്‍ച്ച. ; കോവിന്‍ വിവരം ചോര്‍ന്നു

രാജ്യത്ത്‌ വീണ്ടും വന്‍ വിവരച്ചോര്‍ച്ച. ; കോവിന്‍ വിവരം ചോര്‍ന്നു

by admin


ന്യൂഡല്‍ഹി :കേന്ദ്രത്തിന്റെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത് വീണ്ടും വൻ വിവരച്ചോര്‍ച്ച. കോവിഡ് വാക്സിനായി പൗരന്മാര്‍ കോവിൻ ആപ്പില്‍ നല്‍കിയ സ്വകാര്യ വിവരങ്ങള്‍ അപ്പാടെ ടെലിഗ്രാം ചാനലില്‍ ആര്‍ക്കും സൗജന്യമായി എടുക്കാം. 110.92 കോടി പേരാണ് കോവിനില്‍ രജിസ്റ്റര്‍ ചെയ്തത്.

വിവരച്ചോര്‍ച്ച പുറത്തായതോടെ വിശദീകരണവുമായി എത്തിയ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുമ്ബാരോ മോഷ്ടിച്ച ഡാറ്റയില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പറഞ്ഞത് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. സംഭവത്തില്‍ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജൻസി റെസ്പോണ്‍സ് ടീം (സിഎംആര്‍ടി) അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. സമാന്തരമായി ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയും അന്വേഷണം നടത്തുന്നുവെന്നാണ് സൂചന. ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയവും രംഗത്തെത്തി. കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമശര്‍ശിച്ച പ്രതിപക്ഷം സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.

ചോര്‍ന്നത് എന്തൊക്കെ?
ടെലിഗ്രാമില്‍ വ്യക്തിയുടെ മൊബൈല്‍ നമ്ബരോ ആധാര്‍ നമ്ബരോ നല്‍കിയാല്‍ പേര്, വാക്സിനേഷൻ കേന്ദ്രം, നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ നമ്ബര്‍, ലിംഗം, ജനനവര്‍ഷം എന്നിവ ലഭിക്കും. ഒരേ നമ്ബറില്‍ത്തന്നെ പലരും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയതിനാല്‍ ഇവരുടെ വിവരവും എടുക്കാം. തിരിച്ചറില്‍ രേഖയായി ആധാര്‍, പാസ്പോര്‍ട്ട്, ലൈസൻസ്, പാൻ എന്നിവ നല്‍കിയിട്ടുള്ളവരുടെ മുഴുവൻ വിവരവും പുറത്തായി.

ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 2 ലക്ഷം രൂപയുടെ 2000 നോട്ടുകള്‍!; ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്

രാജ്യത്ത് 2000 രൂപ കറൻസി നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു.ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ തുറക്കുമ്ബോള്‍ 2000 രൂപയുടെ നോട്ടുകളാണ് ഭൂരിഭാഗവും. കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തില്‍ അധികൃതര്‍ ഭണ്ഡാരം തുറന്നപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനു മുൻപ് 2000 രൂപയുടെ ഒന്നോ രണ്ടോ നോട്ടുകള്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ ലക്ഷങ്ങള്‍ ലഭിച്ചിരിക്കുന്നത്.

പ്രതിദിനം നിരവധി ഭക്തന്മാര്‍ എത്തുന്ന ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഹുണ്ടികപ്പണം ഇനിയും എണ്ണാൻ ആരംഭിച്ചിട്ടില്ല. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ക്ഷേത്രങ്ങളിലെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

ഭക്തരില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാൻ സമയം നല്‍കിയതിനാല്‍ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍, ഭൂരിഭാഗം ക്ഷേത്രങ്ങളിലും സേവാ ടിക്കറ്റ്, പൂജാ സാമഗ്രികള്‍, പ്രസാദം എന്നിവ വാങ്ങുന്നതിനായി ക്ഷേത്ര കൗണ്ടറുകളില്‍ 2000 രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group