Home Featured ബെംഗളുരു:ലാൽബാഗിൽ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു:ലാൽബാഗിൽ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു: ഹോർട്ടികൾച്ചർ വകുപ്പിന്റെ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം. ലാൽബാഗിൽ നടക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം മാമ്പഴങ്ങൾ 40 സ്റ്റാളുകളായി ലഭിക്കും.മുൻ വർഷങ്ങളിൽ 100 ഓളം സ്റ്റാളുകൾ ഉണ്ടായിരുന്നു. കാറ്റു വീഴ്ചയെ തുടർന്ന് വ്യാപക കൃഷി നാശമാണ് സ്റ്റാളുകളുടെ എണ്ണം കുറയാൻ കാരണം, ജൂൺ 11ന് മേള അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

കൂടെ ഇതര മതവിശ്വാസികളായ പെണ്‍സുഹൃത്തുക്കള്‍; മംഗലാപുരത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം

മംഗളൂരു: മംഗലാപുരത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ മൂന്ന് മലയാളി വിദ്യാര്‍ഥകളാണ് ആക്രമണത്തിനിരയായത്.പരുക്കേറ്റ ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. ഇതര മത വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം.

വ്യാഴാഴ്ച വൈകീട്ട് 7.30നാണ് സംഭവം. വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന സംഘം ആണ്‍കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കല്ലു കൊണ്ട് ഇടിക്കുകയും ബെല്‍റ്റ് ഊരി അടിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളെയും കൈയേറ്റം ചെയ്തു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളും ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്ളാല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ബീച്ച്‌. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്, തലപ്പാടി, ഉള്ളാള്‍ സ്വദേശികളാണ് അറസ്റ്റിലായത്. തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് ഇവരെന്ന് പൊലിസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group