Home Featured അപകടകാരിയാണ് ‘ഡാം’ ; മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി

അപകടകാരിയാണ് ‘ഡാം’ ; മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി

മൊബൈല്‍ ഉപയോക്താക്കള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന മുന്നറിയിപ്പുമായി ദേശീയ സൈബര്‍ സുരക്ഷാ ഏജൻസി (CERT-In).മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ ‘ഡാം (Daam)’ എന്ന ആൻഡ്രോയിഡ് മാല്‍വെയറിനെ കുറിച്ചാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഫോണില്‍ നിന്ന് കോള്‍ റെക്കോര്‍ഡുകള്‍, കോണ്‍ടാക്‌റ്റുകള്‍, കോള്‍ ഹിസ്റ്ററി, ക്യാമറ തുടങ്ങിയവയെല്ലാം ഹാക്ക് ചെയ്യാൻ ഈ മാല്‍വെയറിന് കഴിയും.ആന്റി- വൈറസ് പ്രോഗ്രാമുകളെ മറികടക്കാനും ടാര്‍ഗറ്റുചെയ്ത ഉപകരണങ്ങളില്‍ റാൻസംവയര്‍ സ്പ്ലീറ്റ് ചെയ്യാനും പുതിയ വൈറസിനാകുമെന്നുമാണ് സിഇആര്‍ടി-ഇൻ പറയുന്നത്.

എങ്ങനെയാണ് ഈ മാല്‍വെയര്‍ ഫോണിലെത്തുന്നത് എന്നതും സിഇആര്‍ടി-ഇൻ പറയുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകളിലൂടെയോ , അല്ലെങ്കില്‍ ഏതെങ്കിലും വിശ്വസനീയമല്ലാത്ത സ്രോതസുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളോ വഴിയാകും ഈ വൈറസ് ഫോണിലെത്തുക. വൈറസ് ഫോണിലെത്തിയാല്‍ ഫോണിന്റെ സെക്യുരിറ്റി മറികടക്കാൻ അത് ശ്രമിക്കും. അതിനു ശേഷമാകും പ്രൈവസിയിലേക്ക് കടന്നു കയറുക. അനുവാദമില്ലാതെ കടന്നു കയറുന്നതിന് ഒപ്പം ഫോണിലെ ഹിസ്റ്ററിയും ബുക്മാര്‍ക്കുകളും കോള്‍ ലോഗുകളും വായിക്കുകയും ബാക്ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു.

കോള്‍ റെക്കോര്‍ഡുകളും കോണ്‍ടാക്ടുകളും ഹാക്ക് ചെയ്യുന്നതിനൊപ്പം ഫോണ്‍ ക്യാമറയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നു. ഫോണിലെ വിവിധ അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ മാറ്റുക, സ്ക്രീൻഷോട്ടുകള്‍ എടുക്കുക, എസ്‌എംഎസുകള്‍ നീരിക്ഷിക്കുക, ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക,യോ അപ്ലോഡ് ചെയ്യുകയോ ചെയ്യുക എന്നിവയാണ് വൈറസിന്റെ പ്രധാന പണി. ഫോണ്‍ ഉടമയെ അപകടത്തില്‍ പെടുത്താനുള്ള പല കഴിവുകളും മാല്‍വെയറിനുണ്ട്. കൂടാതെ വൈറസ് ആക്രമത്തിന് ഇരയായവരുടെ ഫോണില്‍ നിന്ന് C2 (കമാൻഡ് ആൻഡ് കണ്‍ട്രോള്‍) സെര്‍വറിലേക്ക് വിവരങ്ങള്‍ കൈമാറാനും ഇതിന് കഴിയും.

ഫോണിലെ ഫയലുകള്‍ കോഡ് ചെയ്യുന്നതിന് AES (അഡ്വാൻസ്‌ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേര്‍ഡ്) എൻക്രിപ്ഷൻ അല്‍ഗോരിതമാണ് മാല്‍വെയര്‍ ഉപയോഗിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്നല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, എസ്‌എംഎസുകളായും ഇ-മെയിലുകളായി വാട്സ്‌ആപ്പ് സന്ദേശങ്ങളായും ലഭിക്കുന്ന അണ്‍നോണ്‍ ലിങ്കുകളില്‍ റിയാക്‌ട് ചെയ്യാതിരിക്കുക, bitly’ , ‘tinyurl എന്നിവ ഉപയോഗിച്ച്‌ ഷോര്‍ട്ടാക്കിയ ലിങ്കുകള്‍ ശ്രദ്ധിക്കുക എന്നിവയാണ് മാല്‍വെയറില്‍ നിന്ന് രക്ഷ നേടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group