Home Featured വസ്തു രജിസ്ട്രേഷന്‍: കാവേരി 2.0 സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

വസ്തു രജിസ്ട്രേഷന്‍: കാവേരി 2.0 സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ബംഗളൂരുവില്‍ വസ്തു രജിസ്ട്രേഷൻ എളുപ്പമാക്കാൻ കര്‍ണാടക സര്‍ക്കാര്‍ കാവേരി 2.0 സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി.ഇതു സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഡിജിറ്റല്‍വത്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നത്. ഇതോടെ ഭൂമാഫിയയുടെ ഇടപെടലുകള്‍ ഇല്ലാതാക്കാൻ കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. കാവേരി 1.0ന്റെ പുതുക്കിയ പതിപ്പായ കാവേരി 2.0 പുതിയ സോഫ്‌റ്റ്‌വെയര്‍ പഴയ സെര്‍വറുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അറുതിവരുത്തുകയും സബ് രജിസ്‌ട്രാര്‍ ഓഫിസുകളിലെ കാത്തിരിപ്പ് സമയം 10 മിനിറ്റില്‍ താഴെയായി കുറക്കുകയും ചെയ്യുന്നതിനാല്‍ ഭൂമി രജിസ്‌ട്രേഷൻ നടപടികള്‍ സുഗമമാകും.

കാവേരി 2.0, ഇ-സ്വത്ത്, ഇ-ആസ്തി തുടങ്ങിയ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കര്‍ണാടകയിലുള്ള 256 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ 168 എണ്ണത്തിലും വകുപ്പ് പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചു. ജൂണ്‍ 26നകം സംസ്ഥാനമൊട്ടാകെ കാവേരി 2.0 വ്യാപിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 15 ദിവസത്തിനകം ബംഗളൂരുവിലെ 43 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും കാവേരി 2.0 സേവനം ലഭ്യമാക്കാനാണ് സ്റ്റാമ്ബ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്.

ബനശങ്കരി, ബസവനഗുഡി, ചാമരാജ്പേട്ട് സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് തിങ്കളാഴ്ച സംവിധാനത്തിന് തുടക്കം കുറിച്ചത്.ജൂണ്‍ 14ന് ബാനസവാടി, ഇന്ദിരാനഗര്‍, മഹാദേവപുര എന്നിവിടങ്ങളിലും സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കും.പ്രീ-രജിസ്‌ട്രേഷൻ സംവിധാനം പൂര്‍ണമായും ഓണ്‍ലൈനിലായതിനാല്‍ പൗരന്മാര്‍ രേഖകള്‍, ഫോട്ടോ, തള്ളവിരലിന്റെ മുദ്ര എന്നിവ സമര്‍പ്പിക്കുന്നതിന് മാത്രമേ ഇനി സബ് രജിസ്ട്രാര്‍ ഓഫിസ് സന്ദര്‍ശിക്കേണ്ടതുള്ളൂ. ഏജന്റുമാരെ ആശ്രയിക്കാതെ പ്രീ-രജിസ്‌ട്രേഷൻ പ്രക്രിയ എങ്ങനെ പൂര്‍ത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയല്‍ വിഡിയോകള്‍ വകുപ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഭരണത്തില്‍ ഒമ്ബതുവര്‍ഷം: നേട്ടങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്ര മന്ത്രിമാര്‍

മോദി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന്റെ ഒമ്ബതാം വാര്‍ഷികത്തില്‍ കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങള്‍ ഘോഷിച്ച്‌ കേന്ദ്രമന്ത്രിമാര്‍.2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുര്‍ പറഞ്ഞു. എല്ലാ മേഖലയിലും വികസനം പ്രകടമായ കാലമാണ് കടന്നുപോയതെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു. ഒമ്ബതു വര്‍ഷത്തെ ബി.ജെ.പി ഭരണം രാജ്യത്തിന് സുരക്ഷിത അതിര്‍ത്തികളുണ്ടാക്കിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വടക്കു കിഴക്കൻ മേഖലക്ക് 2014ന് മുമ്ബ് റെയില്‍വേ വിഹിതം 2000 കോടിയായിരുന്നത്, മോദി സര്‍ക്കാര്‍ 10,200 കോടിയാക്കി ഉയര്‍ത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യമെന്ന ഖ്യാതി മോദി ഭരണത്തില്‍ ഇന്ത്യക്ക് കൈവന്നതായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.2019 മേയ് 30നാണ് മോദി സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരമേറ്റത്. ഇതോടനുബന്ധിച്ച്‌ ഒരു മാസം നീളുന്ന ജനസമ്ബര്‍ക്ക പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group