Home Featured കര്‍ണാടകയില്‍ താരപ്രചാരകരായി യോഗിയും നിര്‍മ്മലയും

കര്‍ണാടകയില്‍ താരപ്രചാരകരായി യോഗിയും നിര്‍മ്മലയും

by admin

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്ബിരിക്കൊണ്ടിരിക്കെ കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലെ വാക്പോര് രൂക്ഷം. കേന്ദ്രമന്ത്രിമാരെയും താരപ്രചാരകരെയും കളത്തിലിറക്കി ഭരണം നിലനിറുത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്രമന്ത്രിമാരെയും താരപ്രചാരകരെയും കളത്തിലിറക്കി ഭരണം നിലനിറുത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി കേന്ദ്രമന്ത്രിമാരെയും താരപ്രചാരകരെയും കളത്തിലിറക്കി ഭരണം നിലനിറുത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി വംശീയതയും തുറന്നുകാട്ടി താഴത്തട്ടിലെ വോട്ടര്‍മാരെ നേരില്‍ കണ്ടാണ് കോണ്‍ഗ്രസ് അങ്കം മുറുക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവരായിരുന്നു ബി.ജെ.പിയുടെ ഇന്നലെത്തെ താരപ്രചാരകര്‍. ലിംഗായത്ത് വിഭാഗക്കാരുടെ കേന്ദ്രങ്ങളിലായിരുന്നു പ്രിയങ്കാഗാന്ധിയുടെ ഇന്നലത്തെ റോഡ്ഷോ.

ലിംഗായത്തിനെ അപമാനിച്ചത് കോണ്‍ഗ്രസ്: നിര്‍മ്മല

ലിംഗായത്ത് വിഭാഗക്കാരെ ഒപ്പം നിറുത്താനുള്ള തീവ്രശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി അകാരണമായി പിരിച്ചുവിട്ട് അപമാനിച്ചുവെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം നേടും. കോണ്‍ഗ്രസിന് രാജ്യത്തെക്കാള്‍ വലുതാണ് ഒരു കുടുംബമാണെന്നും നി‌ര്‍മ്മല പരിഹസിച്ചു.

കര്‍ണാടകയിലും വേണം ഇരട്ട എന്‍ജിന്‍

യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥായിരുന്നു ഇന്നലത്തെ മുഖ്യതാര പ്രചാരകന്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സര്‍ക്കാര്‍ ഭരിച്ചാല്‍ ഇരട്ട എന്‍ജിന്‍ വണ്ടിയെ പോലെ കൂടുതല്‍ ശക്തമാവുമെന്ന ആശയം ബി.ജെ.പി കര്‍ണാടകയിലും ആവര്‍ത്തിച്ചു. യു.പിയില്‍ പരീക്ഷിച്ച്‌ വിജയിച്ചതാണ് ഇരട്ട എന്‍ജിനെന്നും അതിന് കര്‍ണാടക തയ്യാറാവണമെന്നും യോഗി ആവശ്യപ്പെട്ടു.

ഓര്‍മിക്കണം, മുത്തശ്ശിക്ക് സംഭവിച്ചത്

ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിച്ചാണ് പ്രിയങ്കാ ഗാന്ധി ചിക്കമംഗ്ലരുവില്‍ റോഡ് ഷോ നടത്തിയത്. ഇന്ദിരാഗാന്ധിയെ ഇല്ലായ്മ ചെയ്തതു പോലെ തന്റെ സഹോദരനെയും എതിര്‍‌പക്ഷം ആക്രമിക്കുകയാണെന്ന് രാഹുലിന്റെ അയോഗ്യത പരാമ‌ര്‍ശിച്ച്‌ പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ ഇന്ന് നടക്കാനിരിക്കെയാണ്. മെയ് 10നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 13ന് ഫലമറിയാം.

You may also like

error: Content is protected !!
Join Our WhatsApp Group