Home Featured നിഴലില്ലാദിനം-‘സീറോ ഷാഡോ ഡേ’; അപൂർവ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

നിഴലില്ലാദിനം-‘സീറോ ഷാഡോ ഡേ’; അപൂർവ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു : ‘സീറോ ഷാഡോ ഡേ’ എന്ന അപൂർവ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യംവഹിച്ചു ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12: 17-ഓടെയാണ് ഈ പ്രതിഭാസം നടക്കുന്നത്. സൂര്യൻ നേരിട്ട് തലയ്ക്ക് മുകളിൽ വരുന്നതോടെ നിഴൽ റഫറൻസ് വസ്തുവിൽ തന്നെ പതിക്കുന്നു.ഉച്ചയ്ക്ക് 12:17 ഓടെ സൂര്യൻ തലയ്‌ക്കുമുകളിലുള്ളതിനാൽ ലംബമായ റഫറൻസ് വസ്തുവിന് നിഴൽ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷൻ ഓഫ് ബാംഗ്ലൂർ അമച്വർ ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

ഭൂമധ്യരേഖയ്ക്ക് സമീപം, വർഷത്തിൽ രണ്ടുതവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. ഈ പ്രതിഭാസം നിലവിലില്ലാത്ത ദിവസങ്ങളിൽ സൂര്യൻ വടക്കുഭാഗത്തെക്കോ തെക്കുഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു.ഈ പ്രതിഭാസത്തിൻെറ സ്മരണയ്‌ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പൊതുപ്രഭാഷണമുൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കും.

ലംബമായ വസ്തുക്കൾ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം, ഈ അളവുകൾ ഉപയോഗിച്ച് ഭൂമിയുടെ വ്യാസം അളക്കുകയും ചെയ്യും. ആസ്‌ട്രോണമിക് സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18-ന് ബെംഗളൂരുവിൽ നടക്കും.

അറ്റകുറ്റപ്പണി:എറണാകുളം എക്സ്പ്രസ് ബൈയ്യപ്പനഹള്ളിവരെ

ബെംഗളൂരു: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച എറണാകുളം-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12678) ബൈയ്യപ്പനഹള്ളിയിൽ യാത്രയവസാനിപ്പിക്കും. ബെംഗളൂരു എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12677) 26-ന് കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനുപകരം രാവിലെ 6.10-ന് ബൈയ്യപ്പനഹള്ളി എം. വിശേശ്വരായ ടെർമിനലിൽനിന്ന് പുറപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group