പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച (ഏപ്രിൽ 22) രാത്രിയാണ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വിശ്രമത്തിന് ശേഷം പ്രചാരണം പുനരാരംഭിക്കുമെന്നും കുമാരസ്വാമി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിശ്രമമില്ലാതെ ഏർപ്പെട്ടതിനെ തുടർന്നാണ് പനിയുടെ ലക്ഷണങ്ങൾ കണ്ടതെന്ന് ഡോക്ടർമാർ പറഞ്ഞു.
മേയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം പാർട്ടിയുടെ പ്രചാരണത്തിന് ജെഡി(എസ്) നേതാവ് ഒറ്റയ്ക്ക് നേതൃത്വം നൽകുകയായിരുന്നു. അദ്ദേഹത്തിന് ചെറിയ ശ്വാസകോശ അണുബാധയും ഉണ്ടായിട്ടുണ്ട്, പൊടി അലർജി ബാധിച്ചതായി പറയപ്പെടുന്നു. പനിയുടെ ലക്ഷണങ്ങളെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അനുയായികളോടും പാർട്ടി പ്രവർത്തകരോടും ആശുപത്രി പരിസരത്ത് വരരുതെന്ന് അഭ്യർത്ഥിക്കുന്നു.
ഞായറാഴ്ച (ഏപ്രിൽ 23) വൈകുന്നേരത്തോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തേക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കുമാരസ്വാമിയുടെ ആരോഗ്യനിലയിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ആശങ്കയിലാണ്.
കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല
കൊല്ലം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്രയില്‍ തീരുമാനമായില്ല. കര്‍ണാടക പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതാണ് യാത്ര വൈകാന്‍ കാരണം. വ്യാഴാഴ്ച്ച കര്‍ണാടക പൊലീസ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
സുരക്ഷാപരിശോധനയുടെ ഭാഗമായി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതുളളതിനാലാണ് ബെംഗളൂരുവിലെ വീട് വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്.
ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.