Home Featured ബെംഗളൂരു: രണ്ടാംവർഷ പി.യു. പരീക്ഷ : മികച്ചവിജയംനേടി മലയാളി പി.യു. കോളേജുകൾ

ബെംഗളൂരു: രണ്ടാംവർഷ പി.യു. പരീക്ഷ : മികച്ചവിജയംനേടി മലയാളി പി.യു. കോളേജുകൾ

ബെംഗളൂരു: രണ്ടാംവർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മലയാളി പി.യു. കോളേജുകൾക്ക് മികച്ചവിജയം. നഗരത്തിലെ മലയാളി മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള കോളേജുകൾ സംസ്ഥാന ശരാശരിയെക്കാൾ മുകളിലെത്തി. ഇത്തവണ 74.67 ആണ് സംസ്ഥാനത്തെ വിജയശതമാനം.7.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 5,24,209 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞവർഷം 61.88 ശതമാനം വിദ്യാർഥികളായിരുന്നു രണ്ടാംവർഷ പി.യു. പരീക്ഷയിൽ വിജയിച്ചത്.

കെ.എൻ.ഇ. ട്രസ്റ്റ്:കെ.എൻ.ഇ. ട്രസ്റ്റിനുകീഴിലുള്ള ഇന്ദിരാനഗർ പി.യു. കോളേജിൽ സയൻസ് വിഭാഗത്തിൽ 98 ശതമാനവും കൊമേഴ്‌സ് വിഭാഗത്തിൽ 92 ശതമാനം പേരും വിജയിച്ചു. സയൻസ് വിഭാഗത്തിൽ വിനയ്‌കുമാർ 600-ൽ 582 മാർക്കും ചിന്മയി 571 മാർക്കും രൂപദർശിനി 562 മാർക്കും നേടി. കൊമേഴ്‌സ് വിഭാഗത്തിൽ സഹാന 566 മാർക്കും ജ്യോതിലക്ഷ്മി 565 മാർക്കും നേടി.അൾസൂർ ആർട്ടിലറി റോഡ് കൈരളി നികേതൻ പി.യു. കോളേജിൽ സയൻസ് വിഭാഗത്തിൽ 86 ശതമാനം വിദ്യാർഥികളും വിജയിച്ചു. വി. രമേഷ് 585 മാർക്കുനേടി ഒന്നാമതെത്തി. ദൊഡ്ഡബൊമ്മസാന്ദ്ര കെ.എൻ.ഇ. ട്രസ്റ്റ് ഇൻഡിപെൻഡന്റ് പി.യു. കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ 87 ശതമാനം വിദ്യാർഥികളും വിജയിച്ചു.

ജൂബിലി കോളേജ്: കേരളസമാജം ദൂരവാണിനഗറിന്റെ ഉടമസ്ഥതയിലുള്ള ജൂബിലി കോളേജ് സയൻസ് വിഭാഗത്തിൽ നൂറുശതമാനം വിജയവും കൊമേഴ്‌സ് വിഭാഗത്തിൽ 92 ശതമാനം വിജയവും നേടി. സയൻസ് വിഭാഗത്തിൽ സാമന്ത ജൂഡി ദയാൽ 564 മാർക്ക് നേടി കോളേജിൽ ഒന്നാമതായി.സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 36 കുട്ടികളിൽ അഞ്ചുപേർക്ക് ഡിസ്റ്റിങ്ഷനും 24 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കൊമേഴ്‌സ് വിഭാഗത്തിൽ 568 മാർക്ക് നേടിയ എ. തുൽജ ഒന്നാമതെത്തി. അഞ്ചുവിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 27 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

അയ്യപ്പ കോമ്പോസിറ്റ് പി.യു. കോളേജ്:ജാലഹള്ളി അയ്യപ്പ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ദാസറഹള്ളി സന്തോഷ് നഗറിലെ അയ്യപ്പ കോമ്പോസിറ്റ് പി.യു. കോളേജും മികച്ചവിജയം നേടി. കൊമേഴ്‌സ് വിഭാഗത്തിൽ എ. ദീപ 574 മാർക്ക് നേടി ഒന്നാമതായി. എ. സ്നേഹ 562 മാർക്കോടെ രണ്ടാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ എം. നിസർഗ 545 മാർക്കുനേടി ഒന്നാംസ്ഥാനത്തും ജെ. ദിലീപ് 536 മാർക്കുനേടി രണ്ടാം സ്ഥാനത്തുമെത്തി

You may also like

error: Content is protected !!
Join Our WhatsApp Group