Home Featured സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ 101 കിലോ ചോളച്ചാക്ക് തോളിലേറ്റി അനുയായിയുടെ നേർച്ച

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ 101 കിലോ ചോളച്ചാക്ക് തോളിലേറ്റി അനുയായിയുടെ നേർച്ച

ബെംഗളൂരു: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ ഗദകിൽ അനുയായിയുടെ അപൂർവ നേർച്ച. 101 കിലോഭാരമുള്ള ചോളച്ചാക്കും തോളിലേറ്റി ഗദക് വിരൂപാക്ഷ ക്ഷേത്രത്തിൽനിന്ന് ലക്കുണ്ഡിയിലെ മാരുതിക്ഷേത്രംവരെ നടന്നാണ് ഹനുമന്തപ്പ ജഗട്ടിയെന്ന പ്രവർത്തകൻ നേർച്ച പൂർത്തിയാക്കിയത്. ഒരോ അടിവെക്കുമ്പോഴും നിലം തൊട്ടുതൊഴുതായിരുന്നു നടപ്പ്. കത്തുന്ന വെയിൽ വകവെക്കാതെ രണ്ടുമണിക്കൂർ കൊണ്ടാണ് രണ്ടുക്ഷേത്രങ്ങൾക്കിടയിലെ ഒരു കിലോമീറ്ററോളം ദൂരം ഹനുമന്തപ്പ പിന്നിട്ടത്.

ദീദ നമസ്കാരയെന്നറിയപ്പെടുന്ന ഈ നേർച്ച കാണാൻ പാർട്ടി പ്രവർത്തകരും ഹനുമന്തപ്പയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു.സിദ്ധരാമയ്യയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹംകൊണ്ടാണ് ഇത്തരമൊരു കഠിനമായ നേർച്ചയ്ക്ക് തയ്യാറായതെന്നും ഹനുമന്തപ്പ പറഞ്ഞു. നരഗുണ്ഡ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ ബി.ആർ. യാവഗലിന്റെ വിജയത്തിനുവേണ്ടിക്കൂടിയാണ് നേർച്ച നടത്തിയത്.

ഇത്തരമൊരു നേർച്ചയെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും താൻ ഉറച്ചുനിൽക്കുകയായിരുന്നെന്നും ഹനുമന്തപ്പ വ്യക്തമാക്കി.സംസ്ഥാനത്ത് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി അനുയായികൾ ക്ഷേത്രങ്ങളിൽ പൂജകളും പ്രത്യേക വഴിപാടുകളും നടത്തുന്നത് പതിവാണ്. പല സ്ഥാനാർഥികളും നാമനിർദേശപത്രിക ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് വരണാധികാരികൾക്ക് സമർപ്പിച്ചത്.

തമിഴ്‌നാട്ടില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഓടയില്‍

തമിഴ്‌നാട് ബോഡി നായ്ക്കന്നൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഓടയിലാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മാസം തികയാതെ ജനിച്ച ആണ്‍ കുഞ്ഞിനെ, ഓടയില്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മൃതദേഹം വീണ്ടെടുത്തു.

കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സമീപ മേഖലയില്‍, അടുത്തിടെ കുട്ടി ജനിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group