ബെംഗളൂരു: ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനാണ് നഗരം ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. വേനലിന്റെ കൊടുമുടിയെ അടയാളപ്പെടുത്തി, 36.5 ഡിഗ്രി സെൽഷ്യസുമായി ബെംഗളൂരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.ഐഎംഡി ബെംഗളൂരുവിലെ ശാസ്ത്രജ്ഞൻ എ പ്രസാദ് പറഞ്ഞു: “2023 ലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ചൊവ്വാഴ്ച. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 2022 ഏപ്രിൽ 30 നാണ് ബെംഗളൂരുവിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, മെർക്കുറി 36.8 ഡിഗ്രി സെൽഷ്യസിൽ എത്തി.
ഇത്തവണ, പ്രതീക്ഷിച്ച തീയതിക്ക് മുമ്പേ നഗരം മുമ്പത്തെ റെക്കോർഡ് ഭേധിച്ചു.2016 ഏപ്രിലിൽ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില, ഈ മാസം 25 ന് 39.2 ഡിഗ്രി സെൽഷ്യസിലെത്തിയതാണ്. എന്നിരുന്നാലും, ഈ വാരാന്ത്യത്തോടെ ബംഗളൂരു നഗരത്തിന് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ‘ദുരാത്മാക്കളെ അകറ്റാന്‍’ തെരുവ് നായ്ക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചു
ഒഡീഷ: ബാലസോര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ‘ദുരാത്മാക്കളെ അകറ്റാന്‍’ തെരുവ് നായ്ക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചു.11 വയസ്സുള്ള ആണ്‍കുട്ടി തപന്‍ സിംഗ് (ദാരി സിംഗിന്റെ മകന്‍) ഒരു പെണ്‍ നായയെ വിവാഹം കഴിച്ചപ്പോള്‍, ഏഴ് വയസ്സുള്ള ലക്ഷ്‌മി (ബുട്ടുവിന്റെ മകള്‍) ഒരു ആണ്‍ നായയെ വിവാഹം കഴിച്ചു. പ്രാദേശികമായി നിലനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ചടങ്ങുകള്‍ നടന്നത്.
സോറോ ബ്ലോക്കിലെ ബന്ദ്സാഹി ഗ്രാമത്തില്‍ നിന്നുള്ള ഹോ ഗോത്രവര്‍ഗ്ഗക്കാരാണ് സിംഗുകള്‍. കുട്ടികളുടെ ആദ്യത്തെ പല്ലുകള്‍ മുകളിലെ താടിയെല്ലില്‍ വികസിച്ചതിനെ തുടര്‍ന്നാണ് അവരുടെ കുട്ടികളെ നായകളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തയ്യാറായത്. കുഞ്ഞിന്റെ മുകളിലെ താടിയെല്ലില്‍ ആദ്യത്തെ പല്ല് പ്രത്യക്ഷപ്പെടുന്നത് അശുഭകരമാണെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.
സമുദായ പാരമ്ബര്യമനുസരിച്ച്, രണ്ട് ‘വിവാഹങ്ങള്‍’ നടത്തി, സമൂഹ വിരുന്നിനൊപ്പം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ ആചാരങ്ങള്‍ തുടര്‍ന്നു” ഗ്രാമത്തില്‍ നിന്നുള്ള 28കാരനായ ബിരുദധാരി സാഗര്‍ സിംഗ് പിടിഐയോട് പറഞ്ഞു.‘വിവാഹ ചടങ്ങ് കഴിഞ്ഞാല്‍ തിന്മ നായ്ക്കള്‍ക്ക് കൈമാറുമെന്ന് സമൂഹം വിശ്വസിക്കുന്നു … തീര്‍ച്ചയായും ഇതിന് ശാസ്ത്രീയ അടിത്തറയില്ല, പക്ഷേ ഇത് മുതിര്‍ന്നവര്‍ കൈമാറിവരുന്ന ഒരു അന്ധവിശ്വാസമായി ഇപ്പോഴും തുടരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.