നഗര ഹൃദയ ഭാഗത്തെ നെഹ്റു മൈതാനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.മംഗ്ളൂറിനടുത്ത ബണ്ട് വാള്‍ പൊളനി സ്വദേശി ജനാര്‍ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.ജില്ല ഭരണകൂടവും പൊലീസ് ഐജി, മംഗ്ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസുകള്‍ എന്നിവയുടെ പരിസരത്താണ് അക്രമം നടന്ന മൈതാനം.
മൈതാനത്ത് സായാഹ്നം ചിലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുകയായിരുന്നു ജനാര്‍ദന. കവര്‍ചയാവാം കൊലക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ബണ്ട് വാളില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ജനാര്‍ദന. പോസ്റ്റുമോര്‍ടം മംഗ്ളുറു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ നടക്കുമെന്നും ഇതിന്റെ റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണ ദിശ നിര്‍ണയിക്കാനാവൂവെന്നും പൊലീസ് അറിയിച്ചു.
20000 പേര്‍ക്ക് ജോലി, 2302 കോടി നിക്ഷേപം; നിര്‍മാണ യൂണിറ്റുകളുമായി നൈകിയും അഡിഡാസും തമിഴ്നാട്ടില്‍
തമിഴ്നാട്ടില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി പ്രമുഖ ഷൂ നിര്‍മാതാക്കളായ നൈകിയും അഡിഡാസും. നൈകി, അഡിഡാസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഷൂസ് നിര്‍മിക്കുന്ന തായ്‌വാനിലെ പൗ ചെന്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.കല്ലാക്കുറിച്ചി ജില്ലയില്‍, 20000 പേര്‍ക്ക് ജോലി നല്‍കുന്ന ഒരു വന്‍കിട നിര്‍മാണ യൂണിറ്റ് നിര്‍മിക്കാനാണ് പദ്ധതി.ഇതിനായി 2302 കോടി രൂപ നിക്ഷേപിക്കുമെന്നും പൗ ചെന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.പൗ ചെന്നിന്റെ അനുബന്ധ സ്ഥാപനമായ ഹൈ ഗ്ലോറി ഫൂട്ട‍്‍വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈയിലെ പിന്നോക്ക മേഖലയായ ഉലുന്ദൂര്‍പേട്ടിലെ സിപ്കോട്ട് (SIPCOT) ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 12 വര്‍ഷത്തേക്കാണ് തുക നിക്ഷേപിക്കുന്നത്.
കന്യാകുമാരി ദേശീയ പാതയിലാണ് ഈ സ്ഥലം.തമിഴ്നാട് വ്യവസായ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് കൃഷ്ണനും പൗ ചെന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജോര്‍ജ് ലിയുവും തമ്മില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. തുകല്‍ ഇതര പാദരക്ഷ നിര്‍മാണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തായ്‌വാന്‍ കമ്ബനികളില്‍ നിന്ന് ഈ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ തായ്‌വാന്‍ ഫുട്‌വെയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായും ധാരണാപത്രം ഒപ്പുവെച്ചു.
സംസ്ഥാനത്തെ നിരവധി തുകല്‍ പാദരക്ഷാ നിര്‍മാതാക്കള്‍ ഇതിനകം തന്നെ തുകല്‍ ഇതര നിര്‍മാണത്തിലേക്കും കടന്നിട്ടുണ്ടെങ്കിലും നൈകി, അഡിഡാസ്, ടിംബര്‍ലാന്‍ഡ്, ന്യൂ ബാലന്‍സ്, സലോമന്‍ തുടങ്ങിയ ബ്രാന്‍ഡുകളെ തമിഴ്നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. 2025-ഓടെ, തുകല്‍ ഇതര മേഖലയില്‍ 20,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിക്ഷേപങ്ങളില്‍ ആദ്യത്തേതായിരിക്കും ഇതെന്ന് തങ്ങള്‍ കരുതുന്നതായി ജോര്‍ജ് ലിയു പറഞ്ഞു.
ബംഗ്ലാദേശ്, മ്യാന്‍മര്‍, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കമ്ബനിക്ക് നിലവില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. 2022 – 2023 സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ ആഗോളതലത്തില്‍ 272 ദശലക്ഷത്തിലധികം ജോഡി ഷൂസുകള്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്.ഈ മേഖലയില്‍ വലിയ നിക്ഷേപം നേടാന്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ് ഇതും.
നിക്ഷേപത്തിന്റെ വ്യാപ്തി മാത്രമല്ല, അതിന്റെ തൊഴില്‍ സാധ്യതകളും ഞങ്ങള്‍ പരിഗണിക്കുന്നു”, ഗൈഡന്‍സ് തമിഴ്‌നാടിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി വിഷ്ണു ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.കൃഷ്ണഗിരിയിലെ ബര്‍ഗൂര്‍, തിരുവണ്ണാമലൈയിലെ ചെയ്യാര്‍, വില്ലുപുരത്തിലെ തിണ്ടിവനം എന്നിവിടങ്ങളില്‍ അത്‍ലറ്റിക് ഫൂട്ട്‍വെയറുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഈ മേഖലയിലെ മറ്റൊരു പ്രമുഖ കമ്ബനിയായ ഫെങ് ടെയ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
ഇതിനായി 1,000 കോടി രൂപയാണ് ഫെങ് ടെയ് നിക്ഷേപിച്ചിരിക്കുന്നത്. 20000 പേര്‍ക്ക് ജോലി നല്‍കുന്നതാണ് പദ്ധതി.