Home Featured ബംഗളൂരു:ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

ബംഗളൂരു:ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

ബംഗളൂരു: കര്ണാടകയിൽ ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസില് യുവാവ് അറസ്റ്റിലൽ.കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്.

കര്ണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ.കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില് കഴിഞ്ഞ ആറുവര്ഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു.തിരക്ക് കാരണം പ്രശാന്ത് ആഘോഷപരിപാടിയില് പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന് പ്രശാന്ത് തീരുമാനിച്ചു.

ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷമാണ് നവ്യയുടെ കഴുത്തുമുറിച്ച്‌ പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നല്കി. മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില് പറയുന്നതായി പൊലീസ് പറയുന്നു.

അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയുന്നു; വന്‍ പ്രതിസന്ധിയില്‍ കേരളം

കേരളത്തില്‍ വേനല്‍ അതിശക്തമായി തുടരുന്നു. ചുട്ടുപൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേനല്‍മഴയും കുറഞ്ഞു.അതോടെ ജലവൈദ്യുതി പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പും കുറഞ്ഞു.്കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ്.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ഇടുക്കിയില്‍ നിലവില്‍ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിക്ക് വെള്ളമെത്തുന്ന ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നിലവില്‍ 713.01 മീറ്ററാണ്. സംഭരണശേഷിയുടെ 37 ശതമാനം മാത്രം വെള്ളമാണ് ഉള്ളത്.പമ്ബയില്‍ 42 ഉം ഷോളയാറില്‍ 69 ഉം ഇടമലയാറില്‍ 38 ഉം ശതമാനമാണ് ജലനിരപ്പ്. കുണ്ടള അണക്കെട്ടില്‍ 94 ശതമാനം വെള്ളമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group