ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസണ് 5 ആരംഭിക്കുന്നത്. ആവേശഭരിതമായൊരു സീസണ് ആയിരുന്നു നാലാം സീസണ്.അതുകൊണ്ട് തന്നെ അഞ്ചാം സീസണിനായുള്ള ആരാധകരുടെ കാത്തിരിപ്പും വളരെ വലുതായിരുന്നു. കാത്തിരിപ്പുകള്‍ക്ക് ശേഷം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ് 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരിക്കുകയാണ് ബിഗ് ബോസ്.എന്നാല്‍ ആദ്യത്തെ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ബിഗ് ബോസിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ മങ്ങിയ മട്ടാണ്.
കാത്തിരുന്ന ഷോയ്ക്ക് പ്രതീക്ഷിച്ച ആവേശമോ നാടകീയതയോ സമ്മാനിക്കാന്‍ കഴിയുന്നില്ല എന്നാണ് ആരാധകരുടെ വിമര്‍ശനം. താരങ്ങളുടെ പ്രകടനത്തിലും ആരാധകര്‍ക്ക് നിരാശയാണുള്ളത്. ടോപ് ഫൈവിലെത്താനുള്ള നിലവാരം ആരിലും കാണുന്നില്ലെന്നും വിമര്‍ശകരുണ്ട്.മുന്‍ സീസണുകളെ അപേക്ഷിച്ച് തുടക്കത്തില്‍ തന്നെ അടിയുണ്ടായെങ്കിലും ഈ സീസണ് മൊത്തത്തില്‍ സമാധാനപ്രിയരുടേതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
അതുകൊണ്ട് തന്നെ ശക്തമായ മത്സരമോ വഴക്കുകളോ ഒന്നും അവര്‍ക്ക സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതിനിടെ താരങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതും ഷോയുടെ ഒഴുക്കിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ടാസ്കുകളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.ഈ സാഹചര്യത്തില്‍ മികച്ചൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് ഷോയുടെ മൂഡ് മൊത്തം മാറ്റാനാകും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
അങ്ങനെയാണ് ബിഗ് ബോസ് മലയാളം സീസണ് 5ലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്ട്രിയുണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ ഹനാന്റെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലും ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതിയത്.എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
ബിഗ് ബോസ് വീട്ടിലെത്തി ഒരാഴ്ച പോലും തികയും മുമ്ബ് ഹനാന് ഷോയില്‍ നിന്നും പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്നപ്പോള്‍ തന്നെ ചില അടികള്‍ക്ക് ഹനാന് തിരികൊളുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് താരത്തെ മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും ബിഗ് ബോസ് അറിയിച്ചിരുന്നു.
ഇതിനിടെയാണ് ഇപ്പോള്‍ ഹനാന് ഷോയില്‍ നിന്നും പുറത്തായതായി അറിയിച്ചിരിക്കുന്നത്. താരങ്ങളോട് ഹനാന്റെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് ബാഗ് സ്റ്റോര്‍ റൂമില്‍ കൊണ്ടു വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ കൊണ്ടു പോകാത്തതിനാല്‍ ഹനാന് തിരികെ വരുമെന്നായിരുന്നു താരങ്ങളുടേയും പ്രതീക്ഷ. കുറച്ച് ദിവസത്തേക്ക് ഹനാന് വിശ്രമം വേണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചതെന്നാണ് ബിഗ് ബോസ് പറഞ്ഞത്.
എങ്കിലും വസ്ത്രങ്ങള്‍ കൊണ്ടു പോയ സ്ഥിതിയ്ക്ക് താരം ഉടനെ തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.അതേസമയം ഹനാന് പുറത്തായത് അറിഞ്ഞ താരങ്ങള്‍ ഞെട്ടലിലാണ്. മനീഷ പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഹനാന് ഷോയിലേക്ക് തിരികെ വരുമോ അതോ പുറത്തേക്ക് തന്നെയാണോ എന്ന് വരും ദിവസങ്ങളില്‍ അറിയിക്കാം. എന്തായാലും ഹനാനെ പോലൊരു വ്യക്തിയുടെ അഭാവം ഷോയെ ബാധിക്കുമോ എന്ന് കണ്ടറിയണം.
അറുപതുകാരിയും യുവാവും തമ്മില്‍ ഏറെ നാളത്തെ പ്രണയം; ഭര്‍തൃമതിയുടെ നഗ്ന ചിത്രം പകര്‍ത്തി ബ്ലാക് മെയില്‍; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തട്ടിയത് 3.45 കോടി; വളപട്ടണത്ത് വൃദ്ധയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
കണ്ണൂര്‍: പ്രണയം നടിച്ചു ഭര്‍തൃമതിയായ അറുപതുകാരിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തു. ദിനേശന് എന്നയാള്‍ക്കെതിരെയാണ് അറുപതുകാരിയുടെ പരാതിയില്‍ കേസെടുത്തത്. മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം തട്ടിയെടുത്തെന്നാണ് അറുപതു വയസുകാരിയുടെപരാതി.
അറുപതുകാരിയായ ഭര്‍തൃമതിയും യുവാവും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇതിനിടെയില്‍ ഭര്‍തൃമതിയുടെ നഗ്നചിത്രം യുവാവ് പകര്‍ത്തുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. പലതവണയായി ഇവര്‍ പണം നല്‍കിയെങ്കിലും വീണ്ടുംആവശ്യപ്പെട്ടു ശല്യപ്പെടുത്തുകയായിരുന്നു.
മൂന്ന് കോടി കോടി നാല്പത്തിയഞ്ച് ലക്ഷം രൂപയാണ് തന്നില്‍ നിന്നും തട്ടിയെടുത്തതെന്നാണ് അറുപതുവയസുകാരി പൊലിസില്‍ നല്കിയ പരാതി. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.