കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മര്‍ദ്ദനം. സഹീര്‍ എന്ന 22 കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീര്‍ സംസാരിച്ചു. ശേഷം ബെല്‍ത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു.
യാത്ര തുടര്‍ന്ന സഹീറിനെ ഉജിരെയില്‍ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തി, പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
‘മത്സരിക്കാനില്ല, പിതാവിന് വേണ്ടി വോട്ട് തേടുകയാണ് ദൗത്യം’; യതീന്ദ്ര സിദ്ധരാമയ്യ
ബംഗളൂരു: ഇത്തവണ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. പിതാവിന് വേണ്ടി വോട്ട് തേടുകയാണ് തന്റെ പ്രഥമ ദൗത്യം എന്നും നിലവില്‍ വരുണയിലെ എംഎല്‍എ കൂടിയായ യതീന്ദ്ര പറഞ്ഞു. കര്‍ണാടകയിലെ വരുണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കാന്‍ ഇല്ലെങ്കിലും സ്ഥാനാര്‍ത്ഥിയെപോലെ വരുണയിലിറങ്ങി വോട്ട് തേടുകയാണ് യതീന്ദ്ര. തിരക്കുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ പിതാവ് സിദ്ധരാമയ്യക്ക് മണ്ഡലത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വീടുകള്‍ കയറിയിറങ്ങി യതീന്ദ്ര വോട്ട് തേടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം, പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ജനാധിപത്യപരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മറുപടി നല്‍കി.
ബി.ജെ.പിയുടെ അഴിമതി ഭരണം ജനം വിലയിരുത്തുമെന്നും കോണ്‍ഗ്രസ് തിരികെ ഭരണത്തില്‍ എത്തുമെന്നും അച്ഛന് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ യതീന്ദ്ര പറയുന്നു.