ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംവരണവുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങളുടെ പ്രതിഷേധം കര്‍ണാടകയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍.
പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഉറപ്പ് നല്‍കി.
പ്രബലമായ ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ ഒരുമിച്ച് ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമാണ് പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം. സംരവണത്തോത് നിശ്ചയിച്ചുകഴിഞ്ഞാല്‍ പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭയത്തിലാണിവര്‍.
ഓണ്‍ലൈനില്‍ നിന്ന ടവ്വല്‍ ഓര്‍ഡര്‍ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ
മുംബൈ: ഓണ്‍ലൈനില്‍ നിന്ന് ടവ്വല്‍ ഓര്‍ഡര്‍ ചെയ്ത 70-കാരി തട്ടിപ്പിനിരയായി. 1,160 രൂപയ്‌ക്ക് ആറ് ടവ്വലുകളാണ് ഒരു ഇ കൊമേഴസ് സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ 8.30 ലക്ഷം രൂപയാണ് ഇടപാടിനിടയില്‍ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്.
1,169 രൂപ പണം അടച്ചപ്പോള്‍ സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 19,005 രൂപയാണ് നഷ്ടമായത്. ഉടന്‍ തന്നെ ബാങ്ക് ഹെല്‍പ് ലൈന്‍ നമ്ബറിലേക്ക് വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നാലെ ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ നിര്‍ദ്ദേശിക്കുകയും അതുള്‍പ്പെടെ അയാള്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും സ്ത്രീ പാലിച്ചു. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടെ നഷ്ടമായി.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ഏകദേശം 7,10,995 ലക്ഷം രൂപ കൂടി അക്കൗണ്ടില്‍ നിന്നും നഷ്ടമാവുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലോക്കാണ് പണം എത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോയിരിക്കുന്നത്. തട്ടിപ്പുകാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.