Home Featured കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

by admin

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ 11.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച
കാര്യത്തിലും കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയേക്കും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്.

കര്‍ണാടകയില്‍ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മാര്‍ച്ച്‌ 9 ന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്.

അധികാരം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്.

രാജ്യത്ത് 2,151 പുതിയ കോവിഡ് കേസുകള്‍; 5 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ബുധനാഴ്ച ഇന്ത്യയില്‍ ആകെ 2,151 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കേസുകളാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസത്തെ കണക്ക് പ്രകാരം പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ജില്ലകളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 ആയാണ് വര്‍ദ്ധിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.. രണ്ടാഴ്ച മുമ്ബ്, അഞ്ച് സംസ്ഥാനങ്ങളിലെ ഒമ്ബത് ജില്ലകളില്‍ കുറഞ്ഞത് 10 ശതമാനം ടി പി ആര്‍ രേഖപ്പെടുത്തിയിരുന്നു. കോവിഡ് കേസുകളുടെ വര്‍ദ്ധനവാണ് ആണ് ഡാറ്റകള്‍ വ്യക്തമാക്കിയത്. മാര്‍ച്ച്‌ 19- 25 ദിവസങ്ങളിലെ ആഴ്ചയില്‍ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 63 ജില്ലകളിലാണ് ടി പി ആര്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് രണ്ടാഴ്ചകള്‍ക്ക് മുമ്ബ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 15 ജില്ലകളായിരുന്നു.

ഏറ്റവും കൂടുതല്‍ പ്രതിവാര ടി പി ആര്‍ രേഖപ്പെടുത്തുന്നവരുടെ പട്ടികയില്‍ ദില്ലിയിലെ നാല് ജില്ലകള്‍ ഉള്‍പ്പെടുന്നു – തെക്ക് (13.8%), ഈസ്റ്റ് (13.1%), വടക്ക്-കിഴക്ക് (12.3%), സെന്‍ട്രല്‍ (10.4%) എന്നിങ്ങനെയാണ് ടി പി ആര്‍ നിരക്ക്. കേരളത്തില്‍ വയനാട്, കോട്ടയം ജില്ലകളിലാണ് കേസുകള്‍ കൂടുതലുള്ളത്.

വയനാട്ടില്‍ 14.8 ശതമാനം ടി പി ആര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോട്ടയത്ത് 10.5 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നു.സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാഹചര്യം അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മാര്‍ച്ച്‌ അവസാനിക്കുന്ന ആഴ്ചയില്‍ പ്രതിദിന ശരാശരി കേസുകള്‍ 966 ആയി ഉയര്‍ന്നിരുന്നു. മൂന്ന് ആഴ്ച മുമ്ബ് ശരാശരി പ്രതിദിന കേസുകള്‍ 313 ആയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group