Home Featured ഇന്ത്യയ്ക് സൗദി രാജകുമാരന്‍ സമ്മാനമായി നല്‍കിയ ചീറ്റപ്പുലി ചത്തു

ഇന്ത്യയ്ക് സൗദി രാജകുമാരന്‍ സമ്മാനമായി നല്‍കിയ ചീറ്റപ്പുലി ചത്തു

by admin

ഹൈദരബാദ്: ഹൈദരബാദിലെ മൃഗശാലയ്ക്ക് സൗദിയിലെ രാജകുമാരന്‍ ബന്ദാര്‍ ബിന്‍ സൗദ് ബിന്‍ മൊഹമ്മദ് അല്‍ സൗദി സമ്മാനമായി നല്‍കിയ അവസാന ചീറ്റയും ചത്തു. നെഹ്റു സൂവോളജിക്കല്‍ പാര്‍ക്കിനാണ് സൌദി രാജകുമാരന്‍ രണ്ട് ചീറ്റപ്പുലികളെ സമ്മാനം നല്‍കിയിരുന്നത്. ഇതിലെ അവശേഷിക്കുന്ന ചീറ്റപ്പുലിയായ അബ്ദുള്ളയാണ് ഹൃദയാഘാതം മൂലം ചത്തത്. അബ്ദുള്ളയ്ക്ക് പതിമൂന്ന് വയസ് പ്രായമുണ്ടെന്നാണ് കണക്ക്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഹൃദയാഘാതമാണ് ചീറ്റപ്പുലിയുടെ മരണകാരണമെന്നാണ് വ്യക്തമായതെന്ന് മൃഗശാല അധികൃതരും വിശദമാക്കി. തീറ്റയെടുക്കാനുള്ള മൃഗശാല സൂക്ഷിപ്പുകാരന്‍റെ വിളിയോട് പ്രതികരിക്കാതെ വന്നതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചീറ്റപ്പുലി ചത്തതായി കണ്ടെത്തിയത്.

രണ്ട് ചീറ്റുപ്പുലികളും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങളേയും 2013ലാണ് സൗദി രാജകുമാരന്‍ 2012ലെ സന്ദര്‍ശന സമയത്ത് നല്‍കിയ വാഗ്ദാനം അനുസരിച്ച്‌ ഹൈദരബാദിലെ മൃഗശാലയ്ക്ക് നല്‍കിയത്.

മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി: മൂന്ന് കുട്ടികള്‍ മരിച്ചു, അമ്മ കയറില്‍ തൂങ്ങിക്കിടന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല് മക്കളുമായി കിണറ്റില്‍ ചാടിയ യുവതിക്കെതിരെ കേസ്. ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ ബല്‍ദി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

നാല് മക്കളെ കിണ്ണറ്റില്‍ തള്ളിയിട്ടശേഷം യുവതി പിന്നാലെ ചാടുകയായിരുന്നു. എന്നാല്‍, യുവതി മരിച്ചില്ല. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. മൂന്ന് മക്കള്‍ഃ ദാരുണാന്ത്യം. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്നാണ് മുപ്പതുകാരി മക്കളെയും എടുത്ത് കിണറ്റില്‍ ചാടിയത്.

18 മാസം പ്രായമുള്ള ഇളയ കുഞ്ഞ് ഉള്‍പ്പെടെ നാല് മക്കളുമായാണ് പ്രമീള ബിലാല എന്ന യുവതി കിണറ്റില്‍ ചടിയത്. ഇളയ മകന് പുറമെ, യുവതിയുടെ മൂന്നും അഞ്ചും വയസുള്ള രണ്ട് പെണ്‍മക്കളാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയതോടെ യുവതി പ്രാണഭയത്തില്‍ കയറില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്നു. മൂത്ത മകളും ഇതുപോലെ കയറില്‍ തൂങ്ങി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ പറഞ്ഞു.

കിണറില്‍ നിന്ന് മൂന്ന് കുട്ടികളുടെയും മൃതദേഹം അധികൃതര്‍ പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഭര്‍ത്താവ് രമേഷുമായി വഴക്കിട്ടതിനെത്തുടര്‍ന്നാണ് പ്രമീള കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന കിണറ്റില്‍ തന്നെയാണ് യുവതി മക്കളുമായി ചാടിയത്. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group