കൊച്ചി: ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.നേരത്തെ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്.
തന്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
രണ്‍വീര്‍ ദീപിക ദമ്ബതികള്‍ വേര്‍പിരിയുന്നോ; ഞെട്ടലോടെ ആരാധകര്‍
ആരാധകരുടെ ഇഷ്ട താരങ്ങളാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രണ്‍വീറും, നടി ദീപിക പദുക്കോണും.എന്നാല്‍ ഇരുവരുടെയും പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.പൊതു വേദിയില്‍ വച്ച് ദീപിക രണ്‍വീറിനെ അവഗണിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.മുംബൈയില്‍ നടന്ന ഇന്ത്യന്‍ സ്പോര്‍ട്സ് ഓണേഴിസിന്റെ നാലാം പതിപ്പിലെ റെഡ് കാര്‍പ്പെറ്റില്‍ വച്ചാണ് സംഭവം.
നടിക്ക് നേരെ നീട്ടിയ രണ്‍വീറിന്റെ കൈ അവഗണിച്ച് താരം മുന്നോട്ട് നടന്നു പോകുകയായിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി മാറിക്കഴിഞ്ഞു. ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തിലാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.